Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു, ഒരുങ്ങുന്നത് ക്രൈം ത്രില്ലർ?

text_fields
bookmark_border
ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു, ഒരുങ്ങുന്നത് ക്രൈം ത്രില്ലർ?
cancel

ഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രവുമായി ജീത്തു ജോസഫ്. ഈ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശാന്തി മായാദേവിയാണ്. സോഷ്യൽ മീഡിയ പേജിലൂടെ ജീത്തു ജോസഫാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

സിനിമയുടെ പ്രമേയത്തെക്കുറിച്ച് മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പുതിയ സിനിമ ഫഹദ് ഫാസിലിന്റെ ക്രൈം ത്രില്ലർ ആയിരിക്കുമോ, കോർട്ട് റൂം ഡ്രാമയായിരിക്കുമോ തുടങ്ങിയ ചർച്ചകൾ സോഷ്യൽ മീഡിയയിലും സിനിമ ഗ്രൂപ്പുകളിലും ആരംഭിച്ചിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്നാണ് വിവരം.

കോർട്ട് റൂം ഡ്രാമയായിരുന്നു ജീത്തു ജോസഫിന്റെ കഴിഞ്ഞ ചിത്രമായ നേര്. മോഹൻലാൽ, അനശ്വര രാജൻ, പ്രിയമണി എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. റാം ആണ് അണിയറയിൽ ഒരുങ്ങുന്ന ജീത്തു ജോസഫിന്റെ മറ്റൊരു ചിത്രം.

150 കോടിയായിരുന്നു ഫഹദ് ഫാസിലിന്റെ ആവേശം നേടിയത്. കോമഡി ആക്ഷൻ ഴോണറിലെത്തിയ ചിത്രം ഒ.ടി.ടിയിൽ എത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fahadh Faasil teams up with Drishyam director Jeethu Joseph
Next Story