Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫഹദിനും നസ്രിയക്കും യു.എ.ഇ ഗോൾഡൻ വിസ

text_fields
bookmark_border
ഫഹദിനും നസ്രിയക്കും യു.എ.ഇ ഗോൾഡൻ വിസ
cancel
camera_alt

ഫഹദ് ഫാസിലും നസ്രിയയും ഇ.സി.എച്ച്​ സി.ഇ.ഒ ഇഖ്​ബാൽ മാർക്കോണിയിൽ നിന്ന്​ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നു

ദുബൈ: ഫഹദ്​ ഫാസിലിനും നസ്രിയക്കും യു.എ.ഇയുടെ പത്ത്​ വർഷ ഗോൾഡൻ വിസ. ആദ്യമായാണ്​ മലയാള സിനിമയിൽ നിന്നുള്ള താരദമ്പതികൾക്ക്​ ഗോൾഡൻ വിസ ലഭിക്കുന്നത്​. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്​, ദുൽഖർ തുടങ്ങിയ നടന്മാർക്കും ഇവരുടെ ഭാര്യമാർക്കും നേരത്തെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.


ദുബൈയിലെ സർക്കാർ സേവനദാതാക്കളായ ഇ.സി.എച്ചാണ്​ ഫഹദിന്‍റെയും നസ്രിയയുടെയും ഗോൾഡൻ വിസ നടപടികൾ പൂർത്തിയാക്കിയത്​. ഇ.സി.എച്ച്​ സി.ഇ.ഒ ഇഖ്​ബാൽ മാർക്കോണിയിൽ നിന്ന്​ ഇരുവരും ഗോൾഡൻ വിസ ഏറ്റുവാങ്ങി. അറബ്​ പ്രമുഖൻ അബ്​ദുല്ല ഫലാസി, ദുബൈ ടി.വി ഡയറക്ടർ അഹ്​മദ്​, പി.എം. അബ്​ദുറഹ്​മാൻ, ഫാരിസ്​ ഫൈസൽ തുടങ്ങിയവർ പ​ങ്കെടുത്തു. ദുബൈയുടെ അംഗീകാരത്തിന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​ ഫഹദും നസ്രിയയും നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fahadh Faasil and Nazriya received UAE golden visa
Next Story