Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ പാൻ ഇന്ത്യ ഇഷ്ടമാണ്; എന്നെ സംബന്ധിച്ച് അദ്ദേഹമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ - ഫഹദ്

text_fields
bookmark_border
Fahadh Faasil About  Ranbir Kapoor Best Actors In   india
cancel

ഇന്ത്യൻ സിനിമാ ലോകത്ത് തന്നെക്കാൾ മികച്ച അഭിനേതാക്കളുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. താൻ പാൻ ഇന്ത്യൻ താരമല്ലെന്നും കേവലം ഒരു അഭിനേതാവ് മാത്രമാണെന്നും ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ബോളിവുഡ് താരം വിക്കി കൗശൽ മികച്ച പെര്‍ഫോമറാണ്. അതുപോലെ ഞാൻ വിശ്വസിക്കുന്നത് ഇന്ത്യന്‍ സിനിമ ഉണ്ടാക്കിയെടുത്ത ഏറ്റവും മികച്ച നടനാണ് രാജ് കുമാര്‍ റാവു ആണെന്നാണ്. കൂടാതെ എന്റെ അഭിപ്രായത്തിൽ ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍ രണ്‍ബീര്‍ കപൂറാണെന്നാണ്. ഒരിക്കലും ഇവരുടെയൊന്നും മുകളിലല്ല ഞാന്‍.

എന്റെ ട്രാൻസ്, കുമ്പളങ്ങി നൈറ്റ്സ് പോലുള്ള ചിത്രങ്ങൾ കേരളത്തിന് പുറത്തുള്ള പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം അഭിനേതാക്കളുടെ പെര്‍ഫോമന്‍സിനെക്കാള്‍ സിനിമ എന്ന കലയോടുള്ള വിശ്വാസമാണ്. താൻ ഒരു പാൻ ഇന്ത്യൻ താരമോ ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളോ അല്ല. ബോളിവുഡിലെ പലരും അങ്ങനെ പറയുന്നത് കേൾക്കാറുണ്ട്. പാൻ ഇന്ത്യൻ താരമാകാനായി ഞാൻ ഒന്നു ചെയ്തിട്ടില്ല. എന്നെക്കാള്‍ മികച്ച നടന്മാര്‍ ബോളിവുഡിലുണ്ട്. അവരെപ്പറ്റി അധികമൊന്നും പറയുന്നത് കേട്ടിട്ടില്ല

ബോളിവുഡ് സംവിധായകൻ കരൺ ജോഹർ എന്റെ സിനിമ കണ്ടതിന് ശേഷം വിളിക്കാറുണ്ട്. അദ്ദഹേം പ്രത്യേക രംഗങ്ങളെക്കുറിച്ച് സംസാരിക്കും . വിക്കി കൗശൽ, രാജ്കുമാർ റാവു എന്നിവരും അദ്ദേഹവുമായി സിനിമകൾ ചർച്ച ചെയ്യാറുണ്ട്. എനിക്ക് ആ പാൻ ഇന്ത്യ ഇഷ്ടമാണ്. ആ ബന്ധം ഞാൻ ഇഷ്ടപ്പെടുന്നു. അതിനപ്പുറം ഒന്നുമില്ല'- ഫഹദ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fahadh Faasil About Ranbir Kapoor Best Actors In india
Next Story