Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫഹദിന്‍റെ 'മാലിക്'...

ഫഹദിന്‍റെ 'മാലിക്' ആമസോൺ പ്രൈമിൽ; റിലീസ്​ തിയതി പ്രഖ്യാപിച്ചു

text_fields
bookmark_border
ഫഹദിന്‍റെ മാലിക് ആമസോൺ പ്രൈമിൽ; റിലീസ്​ തിയതി പ്രഖ്യാപിച്ചു
cancel

മലയാള സിനിമാരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം മാലിക്​ ഒ.ടി.ടിയിൽ റിലീസ്​ ചെയ്യാൻ തീരുമാനം. ആമസോൺ പ്രൈമിലാണ്​ ചിത്രം പ്രീമിയർ ചെയ്യുക. ജൂലൈ 15 നാണ്​ ചിത്രം പുറത്തിറങ്ങുക. മഹേഷ് നാരായണനാണ്​ സംവിധാനം. സംവിധാനത്തിനൊപ്പം തിരക്കഥയും എഡിറ്റിംഗും അ​ദ്ദേഹം ​തന്നെയാണ്​ നിർവഹിച്ചിരിക്കുന്നത്​. നിമിഷ സജയനാണ് നായിക.

ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്ന ചിത്രം കൂടിയാണ്​ ഇത്​. സുഷിൻ ശ്യാമാണ്​ ചിത്രത്തിന്‍റെ സംഗീതമൊരുക്കിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malikFahadh Faasil
News Summary - fahad fazil new movie malik goes ott release
Next Story