Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളിത്തിരയിലും പയറ്റാനൊരുങ്ങി യെദിയൂരപ്പ
text_fieldsbookmark_border
യെദിയൂരപ്പ ‘തനൂജ’ സിനിമയുടെ ചിത്രീകരണത്തിനിടെ
ബംഗളൂരു: മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്. കന്നട സിനിമയായ 'തനൂജ'യിൽ യെദിയൂരപ്പ വേഷമിടും.
യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ തനൂജ എന്ന പെൺകുട്ടി കോവിഡ് ബാധിതയായി നീറ്റ് പരീക്ഷ എഴുതാൻ തടസ്സം നേരിട്ടതും പിന്നീട് 350 കിലോമീറ്റർ യാത്ര ചെയ്ത് രണ്ടു മാധ്യമപ്രവർത്തകരുടെ സഹായത്തോടെ പരീക്ഷ എഴുതി വിജയിച്ചതും ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് 'തനൂജ' എന്ന സിനിമയൊരുങ്ങുന്നത്.
ഹരീഷ് എം.ഡി ഹള്ളിയാണ് സംവിധായകൻ. ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷംതന്നെയാണ് യെദിയൂരപ്പ ചെയ്യുന്നത്. സിനിമയുടെ ഒന്നാം ഘട്ട ചിത്രീകരണം പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

