'ഏതം' പ്രദർശനത്തിനെത്തുന്നു
text_fieldsപ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ ശിഷ്യനായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ഏതം' എന്ന ചിത്രം തിയറ്ററുകളിലേക്ക്. നവംബർ 11നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
സംവിധായകനായിരുന്ന അനില്‍-ബാബു ടീമിലെ ബാബുവിന്റെ മകളും 'തട്ടിൻപുറത്തെ അച്യുതൻ' ചിത്രം ഫെയിമുമായ ശ്രവണ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് രാജന്‍, പ്രകാശ് ബാരെ, ഹരിത്, എം.ജി. റോഷൻ, അകം അശോകൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
സ്‌ക്രീന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജയപ്രകാശ് എം. ആണ്. ശിവദാസ് പുറമേരിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ: മൂജീബ് ഒറ്റപ്പാലം, കല: ധൻരാജ് താനൂർ, മേക്കപ്പ്: മണികണ്ഠൻ മരത്താക്കര, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, സ്റ്റിൽസ്: ജയപ്രകാശ് അതളൂർ, പരസ്യകല: സുവീഷ് ഗ്രാഫിക്. പി.ആർ.ഒ: എ.എസ്. ദിനേശ്

