ചക്കിയുടെ മക്കളെ നോക്കി വളര്‍ത്തിയ സുബൈദ; ‘എന്ന് സ്വന്തം ശ്രീധരന്‍' പ്രദര്‍ശനത്തിന്
text_fieldsഎഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, നിലമ്പൂർ ആയിഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത എന്ന് സ്വന്തം ശ്രീധരൻ പ്രദർശനത്തിനൊരുങ്ങുന്നു. 2020 ൽ ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരാമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'താഹിറ'യ്ക്ക് ശേഷം സിദ്ദിഖ് പറവൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അയല്‍ക്കാരിയായ സുഹൃത്ത് ചക്കി മരണപ്പെട്ടപ്പോള്‍ ആരോരുമില്ലാതായ മൂന്ന് മക്കളെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി, സ്വന്തം മക്കളെപ്പോലെ വളര്‍ത്തി വലുതാക്കിയ സുബൈദയുടെയുടെയും ഭര്‍ത്താവ് അസീസ് ഹാജിയുടെയും ജീവിത കഥയാണ് 'എന്ന് സ്വന്തം ശ്രീധരൻ'.
നിലമ്പൂർ കഥാപാശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിൽ സുരേഷ് നെല്ലിക്കോട്, സച്ചിൻ റോയ്, നിർമ്മല കണ്ണൻ, വൈഭവ് അമർനാഥ്, ഹർഷ അരുൺ, ഡോ. ഷാലി അശോക്, രജിത സന്തോഷ്, ആര്യ, അബ്ദൽ ലത്തീഫ് എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫസലുൽ ഹക്ക് അസോസിയേറ്റ് ഡയറക്ടറായും സുബൈർ പാങ്ങ് കലാസംവിധായകനായും പ്രവർത്തിച്ചിരിക്കുന്നു. സുബി കൊടുങ്ങല്ലൂർ, രാഹുൽ ആർ. ടി. പി, മിർഷാ സാം, ഷിജു അലെക്സ്, ഹസ്സൻ വണ്ടൂർ, സന്തോഷ് ആലഞ്ചേരി, നിഷ നമ്പൂതിരി, ഇഹ്ലാസ് റഹ്‌മാൻ, റാഷി ലൂസി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.