Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപൂർണമായും ഗൾഫിൽ...

പൂർണമായും ഗൾഫിൽ ചിത്രീകരിച്ച 'എന്നാലും ന്‍റെളിയാ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

text_fields
bookmark_border
പൂർണമായും ഗൾഫിൽ ചിത്രീകരിച്ച എന്നാലും ന്‍റെളിയാ ഫസ്റ്റ് ലുക്ക് പോസ്റ്റർ
cancel

ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നാലും ന്‍റെളിയാ' പൂർത്തിയായി. മാജിക്ക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന, ഗൾഫിലെ കുടുംബ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന തികഞ്ഞ നർമ്മ ചിത്രമാണിത്. ല്യക്കാച്ചിപ്പി എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിദ്ദിഖ്, ലെന, മീര നന്ദൻ, സുധീർ പറവൂർ, ജോസുകുട്ടി, അമൃത എന്നിവരും ചിത്രത്തിലുണ്ട്. ഗായത്രി അരുണാണ് നായിക.

തിരക്കഥ - ബാഷ് മുഹമ്മദ്, ശ്രീകുമാർ അറയ്ക്കൽ. ഹരി നാരായണന്‍റെ വരികൾക്ക് വില്യം ഫ്രാൻസിസും ഷാൻ റഹ്മാനും ഈണം പകർന്നിരിക്കുന്നു. പ്രകാശ് വേലായുധനാണു ഛായാഗ്രാഹകൻ. എഡിറ്റിങ് - മനോജ്, കലാസംവിധാനം - അജി കുറ്റിയാനി, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ - ഇർഷാദ് ചെറുകുന്ന്, അസ്സോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ, പ്രൊഡക്ഷൻ കൺകോളർ-റിന്നി ദിവാകർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, പി.ആർ: വാഴൂർ ജോസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ennalum ente aliya
News Summary - ennalum ente aliya first look poster
Next Story