സൗഹൃദബന്ധങ്ങളുടെ വള്ളിക്കെട്ട്; 'ഏണി' ചിത്രീകരണം പുരോഗമിക്കുന്നു
text_fieldsലൈറ്റ് ഹൌസ് ഫിലിംസിന്റെ ബാനറിൽ സാം. കെ. തങ്കച്ചന്‍ (റെയിൻബോ ഗ്രൂപ്പ്) നിർമിച്ച്, പി.എൻ. മേനോന്റെ ശിഷ്യനും, കലാ സംവിധായകനുമായ, വിഷ്ണു നെല്ലായ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ‘ഏണി’യുടെ ചിത്രീകരണം പുരോഗമിക്കുന്നു.സംഭാഷണവും പ്രൊജക്റ്റ് ഡിസൈനിങ്ങും ചെയ്തിരിക്കുന്നത് ഡോ സതീഷ് ബാബു മഞ്ചേരി-യാണ്. സിനിമയുടെ ചിത്രീകരണം ചെർപ്പുളശ്ശേരി, നിലമ്പൂർ, കോഴിക്കോട് ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.
ബാല്യകാല സുഹൃത്തുക്കൾ സഹപാഠികളാവുകയും, വിട്ടുപിരിയാനാകാത്ത സൗഹൃദ ബന്ധങ്ങള്‍ തുടരുന്ന ഇവര്‍ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തു ചേരുന്നു. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളിലൂടെ, ഈ സൗഹൃദം ഒരു വള്ളിക്കെട്ടായി മാറുന്നു. ഹൊറർ, കോമഡി, ഫാമിലി പശ്ചാത്തലത്തിൽ, സസ്പെൻസ് നിറഞ്ഞതാണ് കഥയുടെ പശ്ചാത്തലം.
മലയാളത്തിലെ പ്രമുഖ താരങ്ങളായ ജയകൃഷ്ണൻ, ശ്രീജിത്ത് രവി, സ്ഫടികം ജോർജ്ജ്, കലാഭവൻ നാരായണൻ കുട്ടി, നിസാർ മാമുക്കോയ, ഉണ്ണിരാജ, ശശി മണ്ണിയത്ത്, സതീഷ് ബാബു മഞ്ചേരി,ജയമോഹൻ, സുബ്രഹ്മണ്യൻ, ജലജ റാണി, ദീപ പ്രഹ്ലാദൻ,കുളപ്പുള്ളി ലീല, പ്രമിത കുമാരി, ബേബി മാളവിക, ബേബി ആത്മിക ആമി എന്നിവർക്കൊപ്പം പുതുമുഖ താരങ്ങളായ സ്വർഗ്ഗ സുരേഷ്,അക്ഷജ് ശിവ, ഹരികൃഷ്ണൻ, പ്രഷീബ്, സായി സായൂജ്, ജോജെയിംസ്,വൈശാഖ്, ജിബി മോൾ, തീർത്ഥമിത്രൻ എന്നിവരും അഭിനയിക്കുന്നു. സെപ്റ്റംബറിലാണ് ചിത്രം തിയറ്ററിലെത്തുന്നത്. എഡിറ്റർ-കപിൽ കൃഷ്ണ, ഡി.ഒ.പി-ജോയ് ആന്റണി, ആർട്ട് ഡയറക്ടർ-വിഷ്ണു നെല്ലായ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

