ഐശ്വര്യ റായിയെ പ്ലാസ്റ്റിക് എന്ന് വിളിച്ച് ഇമ്രാൻ ഹാഷ്മി; പിന്നിൽ കരൺ ജോഹർ, മാപ്പ് പറഞ്ഞ് നടൻ
text_fieldsനടൻ ഇമ്രാൻ ഹാഷ്മി ഐശ്വര്യ റായി ബച്ചനെ പ്ലാസ്റ്റിക്കെന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു. കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാദ പരാമർശം നടത്തിയത്. പിന്നീട് നടിയോട് ഇമ്രാൻ ഹാഷ്മി മാപ്പു പറയുകയും ചെയ്തു. ഇപ്പോഴിതാ ആ വിഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്.
കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ ഷോയുടെ നാലാം സീസണിലായിരുന്നു ഇമ്രാന്‍ ഹാഷ്മിയുടെ പരാമര്‍ശം. പ്ലാസ്റ്റിക് എന്ന് കേള്‍ക്കുമ്പോള്‍ ആരെയാണ് ഓർമ വരുന്നതെന്നായിരുന്നു ചോദ്യം. ഇതിനാണ് ആഷിന്റെ പേര് പറഞ്ഞത്. സംഭവം വിവാദമായതോടെ അതേ വർഷം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഈ സംഭവത്തിൽ വിശദീകരണം നൽകുകയും മാപ്പു പറയുകയും ചെയ്തു.
കോഫി വിത്ത് കരണ്‍ പരിപാടിയിലെ ഗിഫ്റ്റ് ഹാംപര്‍ ലഭിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ഉത്തരം നൽകിയത്. 'പ്ലാസ്റ്റിക്' പരാമര്‍ശത്തിലേക്ക് തന്നെ കൊണ്ടെത്തിച്ചത് കരണ്‍ ജോഹറായിരുന്നു. ഞാന്‍ ശരിക്കും ഒന്നും ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞത്. ഐശ്വര്യയുടെ വലിയൊരു ആരാധകനാണ്. പക്ഷെ ആ ഷോയുടെ ഫോര്‍മാറ്റ് അങ്ങനെയാണ്. അവർ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കാനാവില്ല. ഐശ്വര്യയേയും അവരുടെ ജോലിയേയും ഏറെ ബഹുമാനിക്കുന്നുണ്ട്- നടൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.