Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിർമാണ പങ്കാളിയായി ലൈക്ക പ്രൊഡക്ഷൻസ്; ‘എമ്പുരാൻ’ ലോഞ്ച് വിഡിയോ എത്തി
cancel

നിർമാണ പങ്കാളിയായി ലൈക്ക പ്രൊഡക്ഷൻസ്; ‘എമ്പുരാൻ’ ലോഞ്ച് വിഡിയോ എത്തി

text_fields
bookmark_border

മെഗാഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി വർഷങ്ങളായി കാത്തിരിക്കുകയാണ് മോഹൻലാൽ ഫാൻസ്. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രണ്ട് സുപ്രധാന അപ്ഡേറ്റുകളാണ് ഇന്ന് ഒരു ലോഞ്ച് വിഡിയോയിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം 'എമ്പുരാന്റെ' നിര്‍മാണ പങ്കാളിയാവുകയാണ്. ലൈക്ക പ്രൊഡക്ഷൻസാണ് യൂട്യൂബിലൂടെ ലോഞ്ച് വിഡിയോ പുറത്തുവിട്ടത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'എമ്പുരാന്റെ’ ചിത്രീകരണം ഒക്ടോബർ അഞ്ചിന് ആരംഭിക്കും. മുരളീഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകും.

ചിത്രത്തിന്റെ പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ഛായാഗ്രഹണം സുജിത്ത് വാസുദേവും സംഗീതം ദീപക് ദേവും കൈകാര്യം ചെയ്യും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കലാസംവിധാനം മോഹന്‍ദാസ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൌണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകര്‍.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Empuraan Launch Mohanlal Prithviraj Murali Gopy
Next Story