Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എലോണും ഇരട്ടയും ഇന്നുമുതൽ ഒ.ടി.ടിയിൽ

text_fields
bookmark_border
മോഹൻലാൽ നായകനാവുന്ന എലോൺ, ജോജു ജോർജിന്റെ ‘ഇരട്ട’ എന്നീ ചിത്രങ്ങളാണ് ഇന്ന് അർധരാത്രിയോടെ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്
എലോണും ഇരട്ടയും ഇന്നുമുതൽ ഒ.ടി.ടിയിൽ
cancel

രണ്ട് പുതിയ മലയാളം ചിത്രങ്ങൾ കൂടി ഇന്ന് ഒ.ടി.ടിയിൽ എത്തും. മോഹൻലാൽ നായകനാവുന്ന എലോൺ, ജോജു ജോർജിന്റെ ‘ഇരട്ട’ എന്നീ ചിത്രങ്ങളാണ് ഇന്ന് അർദ്ധരാത്രിയോടെ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്.

ഹൊറർ-സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ എലോൺ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. കാളിദാസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ഒരു ഫ്ലാറ്റിലെത്തുന്ന കാളിദാസിന് ഉണ്ടാകുന്ന അമാനുഷികമായ ചില അനുഭവങ്ങളിലൂടെയും, അയാളുടെ ഫോൺ കോളുകളിലൂടെയുമാണ് എലോണിന്റെ കഥ പുരോഗമിക്കുന്നത്. മഞ്ജു വാര്യർ, പൃഥ്വിരാജ്, സിദ്ധിഖ്, രഞ്ജി പണിക്കർ, മല്ലിക സുകുമാരൻ, മേജർ രവി തുടങ്ങിയവർ ശബ്ദത്തിലൂടെ സിനിമയിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നു.

ജോജു ജോര്‍ജ് നായകനാവുന്ന ‘ഇരട്ട’ നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുന്നത്. ഫെബ്രുവരി 3ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ ആണ് ഇരട്ട സംവിധാനം ചെയ്തത്. ജോജു ജോര്‍ജ് ആദ്യമായി ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elon and iratta in OTT from today
Next Story