ആദ്യ മലയാള ചിത്രവുമായി എർത്ത്‌സ്കൈ പിക്ചേഴ്‌സ്
text_fieldsപ്രശസ്ത ചലച്ചിത്രപ്രവർത്തകരായ അശ്വിനി അയ്യർ തിവാരി, നിതേഷ് തിവാരി എന്നിവരുടെ എർത്ത്‌സ്കൈ പിക്ചേഴ്‌സും, ഡോ. സംഗീത ജനചന്ദ്രന്റെ സ്റ്റോറീസ് സോഷ്യലും ചേർന്ന് പുതിയ മലയാള സിനിമ നിർമ്മിക്കുന്നു. മിന്നൽ മുരളിയുടെ സഹ എഴുത്തുകാരൻ ജസ്റ്റിൻ മാത്യുവും, പോൾസൺ സ്കറിയയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സോഷ്യൽ കോമഡി വിഭാഗത്തിൽ പെടുന്ന സിനിമയായിരിക്കുമിത്.
ഗർ കി മുർഗി, നെറ്റ്ഫ്ലിക്‌സിന്റെ ആന്തോളജി അൻകഹി കഹാനിയാ, ബ്രേക്ക് പോയിന്റ്, പുറത്തിറങ്ങാനിരിക്കുന്ന ഹർല, ബവാൽ തുടങ്ങിയ ഏറെ പ്രശംസ നേടിയ ഹിന്ദി ചിത്രങ്ങൾ എർത്ത്‌സ്കൈ പിക്ചേഴ്‌സ് നിർമ്മിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ കമ്പനിയുടെ തലപ്പത്തുള്ള എഴുത്തുകാരിയും സംവിധായികയുമായ അശ്വിനി തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് മലയാളത്തിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിച്ചത്,
മലയാള ചിത്രമായ ഉദാഹരണം സുജാതയ്ക്ക് പ്രചോദനമായ നീൽ ബാട്ടെ സന്നാട്ട സംവിധാനം ചെയ്താണ് അശ്വിനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബറേലി കി ബർഫി, പംഗ, അൻകഹി കഹാനിയാ തുടങ്ങിയ വിജയചിത്രങ്ങൾ അവർ ചെയ്തു. കുട്ടികളുടെ ചിത്രത്തിന് ദേശിയ അവാർഡ് നേടിയ ചില്ലർ പാർട്ടിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിതേഷ് തിവാരി ജനപ്രിയ സിനിമകളായ ദംഗൽ, ചിച്ചോരെ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.