'വീര സിംഹ റെഡ്ഡി'യുടെ പ്രദർശനത്തിനിടെ തീയറ്റർ സ്ക്രീനിന് തീയിട്ട് ആരാധകർ; വിഡിയോ
text_fieldsതെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ റിലീസായ 'വീര സിംഹ റെഡ്ഡി'യുടെ പ്രദർശനത്തിനിടെ ആരാധകർ സ്ക്രീനിന് തീയിട്ടു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിലാണ് സംഭവം നടന്നത്. സ്ക്രീനിന് തീ പടരുന്നതും ഇതിനെത്തുടർന്ന് തിയേറ്ററിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിക്കുന്നതും വിഡിയോയിൽ കാണാം.
ജനുവരി 12നാണ് 'വീര സിംഹ റെഡ്ഡി' പ്രദർശനത്തിനെത്തിയത്. ബാലകൃഷ്ണയുടെ സിനിമകൾ ഭാഷാവ്യത്യാസമില്ലാതെ ചർച്ചയാവാറുണ്ട്. ആക്ഷൻ രംഗങ്ങളാണ് കൂടുതലും പ്രേക്ഷകർക്കിടയിൽ ഇടംപിടിക്കുന്നത്. ട്രോൾ കോളങ്ങളിലും ബാലയ്യ സജീവമാണ്. അവിശ്വസനീയമായ ആക്ഷൻ രംഗങ്ങളില്ലാത്ത ബാലയ്യ ചിത്രത്തെ കുറിച്ച് ചിന്തിക്കാൻ പോലും പ്രേക്ഷകർക്ക കഴിയില്ല.
വീര സിംഹ റെഡ്ഡിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത ചിത്രം 'പുഷ്പ' നിർമ്മതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് നിർമ്മിച്ചത്. ശ്രുതി ഹാസൻ നായികയായ ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി താരം ഹണി റോസും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
#VeeraSimhaReddy
— Milagro Movies (@MilagroMovies) January 12, 2023
Safety Patichandi pic.twitter.com/Vg3F10At4T
110 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഗോപിചന്ദ് മലിനേനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

