Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗഹൃദത്തിന്റെ കഥയുമായി ഷാറൂഖ് ഖാന്റെ 'ഡങ്കി'; ട്രെയിലർ പുറത്ത്

text_fields
bookmark_border
Dunki trailer: Shah Rukh Khan film will take you on a madcap ride of friendship
cancel

ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡങ്കി. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ കഥാ തന്തുവിനെ കുറിച്ചുള്ള സൂചനകൾ നൽകുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ഫാമിലി ചിത്രമായിരിക്കുമെന്നുള്ള സൂചനയും ട്രെയിലർ നൽകുന്നുണ്ട്.

ഡ്രോപ്പ് 1 എന്ന പേരിൽ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും, ഡ്രോപ്പ് 2 ആയി ആദ്യ ഗാനവും ഡ്രോപ്പ് 3 ആയി രണ്ടാമത്തെ ഗാനവും ആരാധകർ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുത്തത്. നർമത്തിലൂടെ ഹൃദയം തൊടുന്ന മനോഹര ചിത്രങ്ങൾ ഒരുക്കിയ രാജ്‌കുമാർ ഹിരാനിയുടെ ചിത്രമായതു കൊണ്ട് തന്നെ ഷാറൂഖ് ഖാൻ ആരാധകരും ആവേശത്തിലാണ്.

കിങ് ഖാനൊപ്പം ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നീ ബാനറുകൾ ചേർന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്കുമാർ ഹിരാനി, ഗൗരി ഖാൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. അഭിജാത് ജോഷി, രാജ്കുമാർ ഹിരാനി, കനിക ധില്ലൻ എന്നിവർ ചേർന്ന് എഴുതിയ ചിത്രം 2023 ഡിസംബറിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ കേരള പ്രൊമോഷൻ ചെയ്യുന്നത് പപ്പറ്റ് മീഡിയ ആണ്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Dunki' trailer: Shah Rukh Khan film will take you on a madcap ride of friendship
Next Story