Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്താനും ജവാനുമൊപ്പം എത്താതെ ഷാറൂഖിന്റെ 'ഡങ്കി'; ഏറ്റവും കുറഞ്ഞ ഓപ്പണിങ് കളക്ഷൻ

text_fields
bookmark_border
Dunki box office collection day 1: Shah Rukh Khans lowest opener this year
cancel

പത്താൻ, ജവാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാറൂഖ് ഖാന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഡങ്കി. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 21നാണ് റിലീസ് ചെയ്തത്. 120 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം, കിങ് ഖാന്റെ പത്താൻ, ജവാൻ എന്നീ ചിത്രങ്ങൾക്കൊപ്പം എത്തിയില്ലെന്നാണ് ആദ്യദിനത്തെ കളക്ഷൻ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

എസ്. ആർ.കെയുടെ ക്രിസ്തുമസ് റിലീസായി എത്തിയ ചിത്രം ആദ്യദിനം 30 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. പത്താൻ, ജവാൻ തുടങ്ങിയ സിനിമകളുടെ ഡൊമസ്റ്റിക് ഓപ്പണിങ് കളക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏറെ കുറവാണ്. 2023 ജനുവരി25 റിലീസ് ചെയ്ത പത്താൻ 57 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. ആഗോളതലത്തിൽ ഒന്നാം ദിനം100 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിലെത്തിയ ജവാൻ ഒന്നാം ദിനം നേടിയത് 89.5 കോടിയാണ്. 129 കോടിയാണ് വേൾഡ് വൈഡ് കളക്ഷൻ. കൂടാതെ ഈ രണ്ട് ചിത്രങ്ങളും 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. ഡങ്കി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ജവാനും പത്താനുമൊപ്പം ചിത്രത്തിന് എത്താൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുമോക്കുന്നത്.

അനധികൃത കുടിയേറ്റം പശ്ചാത്തലമാക്കി കോമഡി ഡ്രാമ ഗണത്തിലാണ് ഡങ്കി ഒരുക്കിയിരിക്കുന്നത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാറൂഖിനൊപ്പം തപ്‌സി പന്നു, വിക്കി കൗശല്‍, ബൊമന്‍ ഇറാനി, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dunki box office collection day 1: Shah Rukh Khan's lowest opener this year
Next Story