Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേരെന്താണ്​...കുറുപ്പ്​.... സുകുമാര കുറുപ്പ്​; ആവേശം നിറച്ച്​ കുറുപ്പ്​ ടീസർ VIDEO

text_fields
bookmark_border
kurup teaser
cancel

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്ക​ുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്‍റെ ടീസർ പുറത്ത്​.

അഞ്ച് ഭാഷകളിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ്​ ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്​​.

ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. മികച്ചൊരു തീയറ്റർ അനുഭവം ഒടിടി റിലീസിലൂടെ നഷ്ടപ്പെടുമെന്നതിനാൽ തന്നെ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ റിലീസ്​ ചെയ്യും.

ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്‍റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസുരു എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രീകരണ പൂർത്തീകരിച്ചത്​. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

ചിത്രത്തിന്‍റെ ഡബ്ബിങ്​ പൂർത്തിയായി​. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.

ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ്​ നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്​മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ -വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് -റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് -പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ, പി.ആർ.ഒ -ആതിര ദിൽജിത്, സ്റ്റിൽസ് - ഷുഹൈബ് എസ്​.ബി.കെ, പോസ്റ്റർ ഡിസൈൻ -ആനന്ദ് രാജേന്ദ്രൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dulquer salmans kurup teaser out
Next Story