'പത്താൻ' പ്രദർശനത്തിനെത്താൻ ദിവസങ്ങൾ മാത്രം; നിലപാട് വ്യക്തമാക്കി ദുൽഖർ സൽമാൻ
text_fieldsവിവാദങ്ങളുടെ അകമ്പടിയോടെയാണ് ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ പ്രദർശനത്തിനെത്തുന്നത്. സിനിമയിലെ ബേഷരം രംഗ് എന്നുള്ള വിഡിയോ ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ വാളോങ്ങി ഒരു വിഭാഗം ആളുകൾ രംഗത്ത് എത്തിയത്. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചെന്നാണ് സംഘപരിവാറിന്റെ വാദം. മോശം രംഗങ്ങൾ ഒഴിവാക്കി ചിത്രീകരിച്ചാൽ മാത്രമേ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കുകയുള്ളൂവെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
പ്രതിഷേധം കനക്കുമ്പോഴും ഇന്ത്യൻ സിനിമാ ലോകം ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പത്താൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുമെന്ന് അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ഫിലിം കമ്പാനിയനോടാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
താൻ ഉൾപ്പെടെയുളള എല്ലാ താരങ്ങളും ഷാരൂഖ് ഖാൻ ചിത്രമായ പത്താന് വേണ്ടി കാത്തിരിക്കുകയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണും. നമുക്ക് ഇഷ്ടമുള്ള നടന്റെ ചിത്രം വരുമ്പോൾ പരാജയപ്പെടണമെന്ന് ആഗ്രഹിക്കില്ലല്ലോ. അങ്ങനെയൊരു മോശം സിനിമ സംഭവിച്ചാൽ പ്രേക്ഷകരേയും ബാധിക്കും- ദുൽഖർ സൽമാൻ പറഞ്ഞു.
2023 ജനുവരി 25നാണ് ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ പ്രദർശനത്തിനെത്തുന്നത്. ദീപിക പദുകോണാണ് നായിക. ചിത്രത്തിലെ ഗാനം പുറത്ത് വന്നതിന് പിന്നാലെ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രണണം നടന്നിരുന്നു. പാട്ടിൽ കാവി നിറത്തിലുളള ബിക്കിനി ധരിച്ച് ദീപിക എത്തുന്നുണ്ട്. ഇതാണ് സംഘപരിവാർ സംഘടനകളെ ചൊടിപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

