Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹവാര്‍ഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; തങ്ങള്‍ ഭാഗ്യവാന്മാരെന്ന് ദുൽഖർ

text_fields
bookmark_border
dulquer salmaans  Wedding anniversary wishes To Father Mammootty And maother Sulfath
cancel

പിതാവ് മമ്മൂട്ടിക്കും മാതാവ് സുൽഫത്തിനും വിവാഹവാർഷികാശംസകൾ നേർന്ന് ദുൽഖർ സൽമാൻ. 45ാം വിവാഹവാർഷികാശംസ നേരുന്നതിനൊപ്പം അവരുടെ ചെറിയ ലോകത്തെ ഒരു അംഗമാകാൻ സാധിച്ചത് അനുഗ്രഹമാണെന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആശംസ നേർന്നത്.

'ഈ ലോകത്ത് നിങ്ങൾ രണ്ട് പേരും ഒരുമിച്ചിട്ട് 45 വർഷമായി. നിങ്ങൾ രണ്ടുപേരും ചേർന്ന് നിങ്ങളുടേതായ രീതിയിൽ ഒരു ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമാകാനും സ്‌നേഹം അനുഭവിക്കാനും കഴിഞ്ഞതിൽ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. ഉമ്മക്കും ഉപ്പക്കും വിവാഹ വാർഷിക ആശംസകൾ'.- ദുൽഖർ കുറിച്ചു.

ദുൽഖറിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ മമ്മൂട്ടിക്കും സുൽഫത്തിനും ആശംസയുമായി താരങ്ങൾ ഉൾപ്പടെ നിരവധി പേർ എത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പായിരുന്നു സുൽഫത്തിന്റെ പിറന്നാൾ. മനോഹരമായ കുറിപ്പിനൊപ്പമാണ് ദുൽഖർ പിറന്നാൾ ആശംസകൾ നേർന്നത്. ഉമ്മക്ക് തങ്ങൾ ഇപ്പോഴും കുഞ്ഞുങ്ങളാണെന്നും സാരിയിലുള്ള ചിത്രം കണ്ടപ്പോൾ കുട്ടിക്കാലത്തെ ഓർമകൾ മനസിലേക്ക് ഓടിയെത്തി‍യെന്നും ദുൽഖർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dulquer salmaan's Wedding anniversary wishes To Father Mammootty And maother Sulfath
Next Story