Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാണി പ്രിയദർശനും നസ്ലിനും; പുതിയ ചിത്രവുമായി ദുൽഖർ സൽമാൻ

text_fields
bookmark_border
Dulquer Salmaans Kalyani Priyadarshan and Naslen starrer goes on floors
cancel

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്ലിനും പ്രധാന വേഷത്തിലെത്തുന്നു. അരുൺ ഡൊമിനിക് ആണ് ചിത്രത്തിന്റെ രചന‍യും സംവിധാനവും നിർഹിക്കുന്നത്. ദുൽഖർ സൽമാനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിന്‍റെ നിർമാണം തങ്ങൾ ആരംഭിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രാർഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം- ദുൽഖർ സൽമാൻ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ - ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ - ശബരി.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan's Kalyani Priyadarshan and Naslen starrer goes on floors
Next Story