നന്ദി മറിയം! ഹൈസ്ക്കൂള്‍ ക്ലാസിന് ശേഷം ഞാന്‍ പെയിന്‍റ് ബ്രഷ് കൈയ്യിലെടുത്തു; വൈറലായി ദുൽഖറിെൻറ പോസ്റ്റ്
text_fieldsസിനിമകളില്ലാത്ത ലോക്ഡൗൺ കാലത്ത് കുക്കിങ്ങും മറ്റുമൊക്കെയായി സമയം ചെലവഴിക്കുകയായിരുന്നു യുവ സൂപ്പർതാരം ദുൽഖർ സൽമാൻ. ബെസ്റ്റ് ബർഗർ ഷെഫ് ഇൻ ടൗൺ എന്ന പേരും ഡീക്യുവിന് പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ ചാർത്തിക്കൊടുത്തിട്ടുണ്ട്. എന്നാൽ, താനൊരു ചിത്രകാരനാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് കൗതുകമുണര്‍ത്തിയിരിക്കുന്നത്. മകള്‍ മറിയത്തിനായി വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ ബ്രെഷെടുത്തുവെന്നാണ് ദുല്‍ഖർ പറയുന്നത്.
നന്ദി മറിയം! ഹൈസ്ക്കൂള്‍ ക്ലാസിന് ശേഷം ഞാന്‍ ഒരു പെയിന്‍റ് ബ്രഷ് കയ്യിലെടുത്ത് പെയിന്‍റും ചെയ്തു. സ്വാഭാവികമായും ഇത്തവണയും അത് കാറോ ബൈക്കോ തന്നെ - എന്നായിരുന്നു ദുല്‍ഖറിന്‍റെ പോസ്റ്റ്. കൂടെ താന്‍ വരച്ച ബൈക്കിന്‍റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട് താരം. ദുല്‍ഖറിന്‍റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന്‍റെ ഏഴാം വാര്‍ഷികമായിരുന്നു ഇന്നലെ. തന്‍റെ വരയും ആ ചിത്രത്തിനായി സമര്‍പ്പിക്കുകയാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

