Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി ആവേശത്തിന് അതിരുകളില്ല: ദുൽഖർ ചിത്രം ഐ ആം ഗെയിമിന്‍റെ റിലീസ് തിയതി പുറത്ത്; സമൂഹമാധ്യമങ്ങളിൽ തരംഗമായി പോസ്റ്റർ

text_fields
bookmark_border
ഇനി ആവേശത്തിന് അതിരുകളില്ല: ദുൽഖർ ചിത്രം ഐ ആം ഗെയിമിന്‍റെ റിലീസ് തിയതി പുറത്ത്; സമൂഹമാധ്യമങ്ങളിൽ തരംഗമായി പോസ്റ്റർ
cancel

സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാന്‍റെ ഐ ആം ഗെയിമിന്‍റെ പുത്തൻ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആഗസ്റ്റ് 20ന് സിനിമ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ വേഫെറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നൂറിലധികം ലൊക്കേഷനുകളിൽ ചിത്രീകരിച്ച സിനിമ ദുൽഖറിന്‍റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കുമെന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്. കയാദു ലോഹറാണ് ദുൽഖറിന്‍റെ നായികയായെത്തുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിനെ സംഗീതം ജേക്സ് ബിജോയ് ആണ്. ജിംഷി ഖാലിദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

മൂന്ന് വർഷത്തെ ഇടവേളക്കു ശേഷമാണ് ദുൽഖറിന്‍റെ ഒരു മലയാളം സിനിമ പുറത്തു വരുന്നത്. ആർ.ഡി.എക്സിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്താണ് ഐ ആം ഗെയിമിന്‍റെ സംവിധായകൻ. ആക്ഷൻ ത്രില്ലർ ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് എത്തുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan's I Am Game's release date out; poster goes viral on social media
Next Story