Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുൽഖർ സൽമാന്റെ 'ചുപ്, റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Dulquer Salmaans Chup, Revenge of the Artist to OTT
cancel

ദുൽഖർ സൽമാൻ നായകനായ ബോളിവുഡ് ചിത്രം 'ചുപ്, റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' ഒ.ടി.ടിയിലേക്ക്. ആർ. ബാൽകി സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായ ചുപ് നവംബർ 25 മുതൽ സീ 5 ൽ സ്ട്രീം ചെയ്യും. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

സെപ്തംബർ 23 നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. സിനിമ ലോകത്തെ ചുറ്റിപ്പറ്റിയാണ് ചുപിന്റെ കഥ വികസിക്കുന്നത്. എന്റർടെയിൻമെന്റ് ബീറ്റ് കൈകാര്യം ചെയ്യുന്ന നായിക കഥാപാത്രമായ ശ്രേയ അതിൽ നിന്നുമാറി ഒരു സിനിമാനിരൂപകയാവാൻ ആഗ്രഹിക്കുന്നു. അതിനൊപ്പം സമാന്തരമായി പറഞ്ഞുപോവുന്ന കഥയാണ് ചുപ്പിന്റേത്.

സണ്ണി ഡിയോൾ പൊലീസ് ഓഫീസറും പൂജാഭട്ട് മനശാസ്ത്രജ്ഞയും ആയി സിനിമയിൽ എത്തുന്നു.ഇരുവരും ചേർന്ന് ഒരു കൊലപാതക പരമ്പരയുടെ ചുരുളഴിക്കാൻ ശ്രമിക്കുകയാണ്. മരണപ്പെടുന്നവരെല്ലാം സിനിമ നിരൂപകരാണെന്നതും പ്രത്യേകതയാണ്. ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan's 'Chup, Revenge of the Artist' to OTT
Next Story