Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിക്രമിന്റെ മകനും...

വിക്രമിന്റെ മകനും വിജയ് സേതുപതിയും മാത്രമല്ല, വിജയ്‍യുടെ മകന്റെ ആദ്യ ചിത്രത്തിൽ മലയാളി നായകൻ

text_fields
bookmark_border
Dulquer Salmaan To Play Lead In Thalapathy Vijays Son Jason Sanjays Directorial Debut
cancel

ടൻ വിജയ് യുടെ മകൻ ജെയ്‌സൺ സഞ്‍ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായേക്കുമെന്ന് റിപ്പോർട്ട്. ദുല്‍ഖറിനെ കൂടാതെ വിജയ് സേതുപതിയും ധ്രുവ് വിക്രമും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുമെന്നും തമിഴ് മാധ്യമങ്ങൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. എ. ആര്‍.റഹ്‌മാന്റെ മകന്‍ എ.ആര്‍.അമിനാണ് സംഗീത സംവിധാനം നിർവഹിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ യുവന്‍ ശങ്കര്‍ രാജയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ലൈക്ക പ്രൊഡക്ഷൻസ് ജെയ്‌സൺ സഞ്ജയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പ്രഖ്യാപിച്ചത്. കരാ‍ർ ഒപ്പിടുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലൈക്ക പ്രൊഡക്ഷൻസ് ഇക്കാര്യം അറിയിച്ചത്. സഞ്ജയെ നായകനാക്കി സിനിമ ചെയ്യാൻ നിരവധി സംവിധായകർ ശ്രമിച്ചിരുന്നു. 2009-ൽ പുറത്തിറങ്ങിയ വിജയ് ചിത്രം വേട്ടയ്‌ക്കാരനിൽ ജെയ്‌സൺപിതാവിനൊപ്പം കാമറക്ക് മുന്നിലെത്തിയിരുന്നു.

മണിരത്നം- കമൽ ഹാസൻ ചിത്രമായ 'തഗ് ലൈഫ്' ആണ് ദുൽഖറിന്റെ പുതിയ ചിത്രം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ കമൽഹാസനൊപ്പം ജയം രവി, തൃഷ, അഭിരാമി, നാസർ, ഗൗതം കാർത്തിക്, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ വൻതാരനിരയാണ് അണിനിരക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanJason SanjayActor Vijay
News Summary - Dulquer Salmaan To Play Lead In Thalapathy Vijay's Son Jason Sanjay's Directorial Debut
Next Story