Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞാൻ വളർന്നത് ശക്തരായ സ്ത്രീകൾക്ക് ചുറ്റും; അതു പറയാൻ അഭിമാനം മാത്രമേയുളളൂ- ദുൽഖർ സൽമാൻ

text_fields
bookmark_border
ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ് എന്റേത്
Dulquer Salmaan Opens  Up About women in his life
cancel

തെന്നിന്ത്യൻ സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ദുൽഖർ സൽമാൻ. മലയാളത്തിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും ദേശം-ഭാഷാവ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. യൂത്തിനിടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകർക്കിടയിലും ദുൽഖറിന് കൈനിറയെ ആരാധകരുണ്ട്.

ഇപ്പോഴിതാ പിതാവിനെ കുറിച്ചും സ്ത്രീ കേന്ദ്രീകൃത കുടുംബത്തിൽ ജനിച്ചു വളർന്നതിനെ കുറിച്ചും വാചാലനാവുകയാണ് നടൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്. കൂടാതെ തന്റെ വാക്കുകൾ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.

തന്റേത് ഒരു സ്ത്രീകേന്ദ്രീകൃത കുടുംബമാണെന്ന് പറയാൻ അഭിമാനം മാത്രമേയുള്ളുവെന്നാണ് ദുൽഖർ പറയുന്നത്. ശക്തരായ സ്ത്രീകൾക്ക് ചുറ്റുമാണ് ഞാൻ വളർന്നത്. വാപ്പച്ചി വളരെ തിരക്കുള്ള നടനാണ്. അതുകൊണ്ട് തന്നെ ഞാൻ അമ്മക്കും സഹോദരിക്കുമൊപ്പമാണ് വളർന്നത്. എന്റെ ഭാര്യ വന്നപ്പോൾ കുടുംബം കുറച്ചു കൂടി വിപുലമായി. എനിക്കിപ്പോൾ മകളുണ്ട്. ലോക്ക്ഡൗൺ കാലത്ത് 90 വയസായ മുത്തശ്ശി ഞങ്ങൾക്കൊപ്പമായിരുന്നു താമസിച്ചത്. യഥാർഥത്തിൽ എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്; ദുൽഖർ സൽമാൻ കുടുംബത്തെ കുറിച്ച് പറഞ്ഞു.

കൂടാതെ മമ്മൂട്ടിയുടെ മകനായതിൽ ഏറെ അഭിമാനമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. എന്റെ വാപ്പച്ചിയുടെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹവും എന്നെ കുറിച്ച് ആരെങ്കിലും നല്ലത് പറയുന്നത് കേട്ടാൽ സന്തോഷിക്കും- ദുൽഖർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan Opens Up About women in his life
Next Story