Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്നത്തെ രണ്ട്...

ഇന്നത്തെ രണ്ട് കോടിക്ക് മുകളിലാണ് ആ പണം; ആദ്യമായി ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

text_fields
bookmark_border
Dulquer Salmaan Opens  Up   About  His  First  Paycheck
cancel

തെന്നിന്ത്യയിലും ബോളിവുഡിലു ഒരുപോലെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായി സിനിമാ ജീവിതം ആരംഭിച്ച ദുൽഖർ വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തം നിലയിൽ ബിഗ് സ്ക്രീനിൽ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച ദുൽഖറിനെ ഭഷാവ്യാത്യാസമില്ലാതെയാണ് ജനങ്ങൾ നെഞ്ചിലേറ്റുന്നത്.

ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായ 'ചുപ്പ്' വിജയകരമായി പ്രദർശനം തുടരുമ്പോൾ തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് പറയുകയാണ് നടൻ. താരപുത്രൻ എന്ന ലേബൽ ഇല്ലാതെ 10ാം വയസിലാണ് ദുൽഖർ കാമറക്ക് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

'എനിക്ക് 10 വയസായിരുന്നു. ഇതിൽ എന്റെ പിതാവിന് യാതൊരു പങ്കുമില്ല . നെപ്പോട്ടിസത്തിലൂടെ ലഭിച്ച ചാൻസുമല്ല. കുറെ ആളുകളിൽ നിന്ന് രാജീവ് മേനോന്റെ പരസ്യ ഏജൻസി എന്നെ തെരഞ്ഞെടുക്കുകയായിരുന്നു. പരസ്യത്തിൽ അഭിനയിക്കാനുള്ള കുട്ടികളെ കണ്ടെത്താൻ വേണ്ടി അവർ സ്കൂളിൽ എത്തി. അവിടെ നിന്നാണ് എന്നെ കണ്ടെത്തിയത്. അന്ന് എനിക്ക് പ്രതിഫലമായി 2000 രൂപ നൽകി. ആ പണം ഇന്നത്തെ രണ്ട് കോടിക്ക് മുകളിലാണ്'; ദുൽഖർ സൽമാൻ പറഞ്ഞു.

ഇതേ അഭിമുഖത്തിൽ തന്നെ ആ പണവുമായ ബന്ധപ്പെട്ട ഒരു രസകരമായ സംഭവവും ദുൽഖർ പറഞ്ഞു. കിട്ടിയതിൽ നിന്ന് 500 രൂപ ഗ്രാന്റ് പാരന്റ്സിന് കൊടുത്ത ശേഷം ബാക്കി ഉമ്മച്ചിയെ ഏൽപിച്ചു. പിന്നീട് എവിടെയെങ്കിലും എന്തെങ്കിലും കാണുമ്പോൾ എന്റെ 2000 രൂപ കൈയിൽ ഇല്ലേ അത് വാങ്ങാമോ എന്ന് ചോദിക്കും. നിന്റെ 2000 രൂപ എന്നേ തീർന്ന് പോയി എന്ന് ഉമ്മച്ചി പറയും,' ദുൽഖർ പറയും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaan
News Summary - Dulquer Salmaan Opens Up About His First Paycheck
Next Story