സിനിമ സൂപ്പർ ഹിറ്റായാൽ പോലും പ്രതിഫലം ഉയർത്തില്ല; കാരണം പറഞ്ഞ് ദുൽഖർ സൽമാൻ
text_fieldsസിനിമ വൻ വിജയമായാൽ പ്രതിഫലം ഉയർത്തില്ലെന്ന് ദുൽഖർ സൽമാൻ. തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ചുപ് റിവഞ്ച് ഓഫ് ആർട്ടിസ്റ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിനിമയുടെ ജയപരാജങ്ങളെ കുറിച്ച് അധികം ചിന്തിക്കാറില്ലെന്നും നടൻ അഭിമുഖത്തിൽ വ്യക്തമാക്കി.
സിനിമയുടെ ജയപരാജയങ്ങളെ കുറിച്ച് അധികം ചിന്തിക്കാറില്ല. ഇനി എന്റെ സിനിമ വലിയ ബ്ലോക് ബസ്റ്ററായാൽ എന്റെ വിജയമാണെന്നോ ഞാനൊരു സൂപ്പർ സ്റ്റാറാണെന്നോ വിചാരിക്കാറില്ല. ഈ വിജയം അടുത്ത സിനിമയുടെ ബജറ്റ് വർധിപ്പിക്കാനോ പ്രതിഫലം കൂട്ടാനോ ഉപയോഗിക്കാറുമില്ല. കൂടാതെ ഇതിന്റെ പേരിൽ ചിത്രങ്ങളിൽ സൂപ്പർ ഹീറോ എൻട്രി നൽകാൻ സംവിധായകനെ സമീപിക്കില്ലെന്നും ദുൽഖർ ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു സിനിമയുടെ വിജയത്തിന് കാരണം ഞാൻ അല്ല. അതിന്റെ കണ്ടന്റാണ്. പ്രേക്ഷകർ സിനിമയെ സ്നേഹിക്കുകയും സ്വീകരിക്കുകയും നിരസിക്കുകയും ചെയ്യുന്നത് കഥയെ അടിസ്ഥാനപ്പെടുത്തിയാണെന്നും നടൻ കൂട്ടിച്ചേർത്തു.
സിനിമയിലെ ജയപരാജയങ്ങൾ ഒരു റോളർ കോസ്റ്റ് പോലെയാണ്. ഒരു സിനിമ ഹിറ്റായാൽ അതിനു പിന്നാലെ ഒരു പരാജയവും തേടി എത്തും. അതിനാൽ ജയപരാജയങ്ങളോട് അധികം അറ്റാച്ച്മെന്റ് കാണിക്കാറില്ല. വലിയ പരിശ്രമം നൽകി കൊണ്ട് ചെയ്ത ചിത്രം മികച്ച വിജയം നേടിയാൽ അത് എല്ലാവരേയും സന്തോഷിപ്പിക്കുമെന്നും ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

