Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരുമില്ലാതിരുന്ന കാലത്ത് ഒപ്പം നിന്നയാൾ; അടുത്ത സുഹൃത്തിനെ കുറിച്ച് ദുൽഖർ സൽമാൻ

text_fields
bookmark_border
അടുത്ത സുഹൃത്തുക്കളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് നടൻ മനസ് തുറന്നത്
Dulquer Salmaan Opens Up about Friendship With  Sunny Wayne
cancel

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായി അരങ്ങേറ്റം കുറിച്ച നടൻ വളരെ ചെറിയ സമയം കൊണ്ടുതന്നെ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇന്ന് ഇന്ത്യൻ സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് താരം.

സഹതാരങ്ങളുമായി വളരെ അടുത്ത ആത്മബന്ധം പുലർത്തുന്ന ദുൽഖർ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് മനസ് തുറക്കുകയാണ്. നടൻ സണ്ണി വെയ്നാണ് ദുൽഖറിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ആക്ടിങ് വർക്ക് ഷോപ്പിൽ തുടങ്ങിയ സൗഹൃദമാണെന്നും ഇന്നും ആ ബന്ധം തുടർന്ന് പോകുന്നുണ്ടെന്നും ദുൽഖർ വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അടുത്ത സുഹൃത്തുക്കളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് നടൻ മനസ് തുറന്നത്.

'ഇപ്പോഴാണ് എനിക്ക് അസിസ്റ്റൻസും ആളുകളുമൊക്കെ വന്നത്. അതിന് മുൻപ് ആരുമില്ലാതിരുന്ന കാലത്ത് സുഹൃത്തായി വന്നതാണ് സണ്ണി വെയ്ൻ. ആക്ടിങ് വർക്ക് ഷോപ്പിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. അന്ന് തനിക്ക് സുഹൃത്തുക്കളായി ആരുമില്ലെന്ന് അറിഞ്ഞ് തുടങ്ങിയ സൗഹൃദമാണ്. ഇന്നും അതുപോലെ തുടരുന്നു. തുടക്കം മുതലുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും ഞങ്ങൾ ഒന്നിച്ചാണ് ചെയ്തത്'; ദുൽഖർ പറഞ്ഞു.

അതുപോലെയുള്ള മറ്റൊരു സുഹൃത്താണ് ​ഗി​ഗറിയെന്നും ദുൽഖർ കൂട്ടിച്ചേർത്തു. നസ്രിയ സഹോദരിയെ പോലെയാണെന്നും അഭിമുഖത്തിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan Opens Up about Friendship With Sunny Wayne
Next Story