Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദുല്‍ഖർ ചിത്രം 'കിങ്​...

ദുല്‍ഖർ ചിത്രം 'കിങ്​ ഓഫ് കൊത്ത' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; സംവിധാനം ജോഷിയുടെ മകൻ

text_fields
bookmark_border
ദുല്‍ഖർ ചിത്രം കിങ്​ ഓഫ് കൊത്ത ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; സംവിധാനം ജോഷിയുടെ മകൻ
cancel

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തി​െൻറ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രത്തിന് 'കിങ്​ ഓഫ് കൊത്ത' എന്നാണ് പേരിട്ടിരിക്കുന്നത്.

ദുല്‍ഖറി​െൻറ നിര്‍മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസി​െൻറ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ഈ ചിത്രത്തി​െൻറയും തിരക്കഥ ഒരുക്കുന്നത്.

കൈയില്‍ തോക്കേന്തി മാസ് ലുക്കിലുള്ള ദുല്‍ഖറി​െൻറ ചിത്രമാണ് പോസ്റ്ററിലുള്ളത്. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


ജോഷിയുടെ സിനിമകളില്‍ ഏറ്റവും കൂടുതലും നായകനായിട്ടുള്ളത് മമ്മൂട്ടിയാണ്. ഇപ്പോള്‍ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നതിനെ സിനിമാലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanWayfarer FilmsKing Of KothaAbhilash Joshiy
News Summary - Dulquer Salmaan new movie king kotha
Next Story