Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dulquer Salmaan
cancel

ലെഫ്റ്റനന്റ് റാമിന്റേയും സീതാ മഹാലക്ഷ്മിയുടേയും പ്രണയം, ' സീതാ രാമ'ത്തിലെ മനോഹരമായ പ്രണയഗാനം പുറത്ത്...

text_fields
bookmark_border
ആഗസ്റ്റ് 5 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്
Listen to this Article

ദുൽഖർ സൽമാനും മൃണാൾ താക്കൂറും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സീത രാമം'. ചിത്രത്തിലെ ഏറ്റവും പുതിയ ലിറിക്കൽ വീഡിയോ പുറത്ത്. ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിന്റെ ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെ മനോഹരമായ വരികൾ ആലപിച്ചിരിക്കുന്നത് സൂരജ സന്തോഷാണ്. പുറത്ത് ഇറങ്ങിയ ഗാനത്തിന മികച്ച പ്രേക്ഷകസ്വീകാര്യതയാണ ലഭിച്ചിരിക്കുന്നത്.

ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന സീതാരാമം ആഗസ്റ്റ് 5 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ദുൽഖർ സൽമാനും മൃണാൽ താക്കൂറിനും പുറമെ രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്.തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും.

വീഡിയോ ചുവടെ..


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan movie Sita Ramam 's single Inthandham Lyrical Video went Viral
Next Story