Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദുൽഖറിനോടൊപ്പം മേജർ...

ദുൽഖറിനോടൊപ്പം മേജർ സെൽവനായി ഗൗതം വാസുദേവ് മേനോനും -സീതാരാമത്തിലെ ക്യാരക്ടർ പോസ്റ്റർ

text_fields
bookmark_border
Dulquer Salmaan Movie  Sita Ramam Gautham Vasudev Menon  Character Poster Out
cancel
Listen to this Article


ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിലെ ഗൗതം വാസുദേവ് മേനോന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മേജർ സെൽവൻ ആയിട്ടാണ് ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൽ എത്തുന്നത്. ദുൽഖർ സൽമാനും , ഹനു രാഘവപുടിയും , സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മൃണാൽ തക്കൂർ ആണ്. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്. അഡീഷണൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക എന്നിവർക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ വേഷമിടുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanSita Ramam
News Summary - Dulquer Salmaan Movie Sita Ramam Gautham Vasudev Menon Character Poster Out
Next Story