Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ പുതിയ നേട്ടം സ്വന്തമാക്കി ദുൽഖർ സൽമാൻ; ആദ്യത്തെ മലയാളി താരം

text_fields
bookmark_border
ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്
Dulquer Salmaan  Movie Sita Ramam Box Office Collection
cancel

ഗസ്റ്റ് 5 ന് തിയറ്ററുകളിൽ എത്തിയ ദുൽഖർ സൽമാൻ ചിത്രമായ സീതാരാമത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്. മനോഹരമായ ഒരു കവിത പോലെ മനസിൽ ഇടം നേടിയ പ്രണയകഥ, ദുൽഖറിന്റെ ഒരു പാൻ ഇന്ത്യൻ ലവ് സ്റ്റോറി തുടങ്ങിയ അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇന്ത്യയിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം മുന്നോറുമ്പോൾ വിദേശത്ത് മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ. യു.എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡാണ് നടൻ സീതാരാമത്തിലൂടെ നേടിയിരിക്കുന്നത്. യു എസ് പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സ്വന്തമാക്കിയതെന്നാണ് അണിയറപ്രവർത്തകർ പുറത്ത് വിടുന്ന റിപ്പോർട്ട്.

ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മൃണാൾ താക്കൂർ, രശ്മിക, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരാണ് മറ്റ് താരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan Movie Sita Ramam Box Office Collection
Next Story