ജന്മദിനത്തിൽ ബഹുഭാഷ ചിത്രവുമായി ഡി.ക്യു; ‘കാന്ത’യുടെ ടീസർ പുറത്ത്
text_fieldsജന്മദിനത്തിൽ തന്റെ ബഹുഭാഷ ചിത്രമായ ‘കാന്ത’യുടെ ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ. 1950 കാലത്തെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ ‘ദ ഹണ്ട് ഫോർ വീരപ്പൻ’ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജ് ആണ് ചിത്രമൊരുക്കുന്നത്.
തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുഗ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു ഹൊറർ സിനിമയുടെ ചിത്രീകരണത്തിനായി ഒരുങ്ങുന്ന ഒരു സിനിമ സംഘത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. രണ്ടു പ്രമുഖ കലാകാരന്മാർക്കിടയിലെ ഈഗോയും മറ്റുമാണ് ചിത്രത്തിന്റെ കഥാതന്തു എന്നാണറിയുന്നത്.
തമിഴ് സിനിമയുടെ സുവർണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ടീസർ ദുൽഖർ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. നടനായ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 12ന് കാന്ത തിയറ്ററുകളിൽ എത്തും.
ദുൽഖറിന് പുറമെ, സമുദ്രക്കനി, ഭാഗ്യശ്രീ ഭോർസെ, റാണ ദഗ്ഗുബതി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ദുൽഖറിന്റെതന്നെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, തെലുഗ് താരം റാണ ദുഗ്ഗബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നിവയാണ് നിർമാതാക്കൾ. ജാനു ചന്തറാണ് സംഗീതം. ലെവ്ലിൻ ആന്റണി ഗോൺസാൽവസാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

