മമ്മൂട്ടിക്കൊപ്പം ബിലാലിൽ ദുൽഖർ സൽമാനും? സിനിമയെ കുറിച്ച് നടൻ
text_fieldsഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവു കൂടുതൽ ആരാധകരുള്ള അച്ഛനും മകനുമാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. മെഗാസ്റ്റാറിനെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാലിൽ ദുൽഖുറും ഒരു പ്രധാന കഥാപാത്രമായി എത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് താരങ്ങളുടെ ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ പ്രചരിച്ച വാർത്തയെ കുറിച്ച് പ്രതികരിക്കുകയാണ് ദുൽഖർ സൽമാൻ.തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ചുപ് റിവഞ്ച് ഓഫ് ആർട്ടിസ്റ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
താനും പിതാവിനോടൊപ്പം ബിലാലിന്റെ സ്‌ക്രീൻ സ്‌പേസ് പങ്കിടുന്നുവെന്ന അഭ്യൂഹങ്ങൾ കേട്ടിരുന്നു. എന്നാൽ അത് എവിടെ നിന്ന് വന്നതാണെന്ന് അറിയില്ല. ബിഗ് ബി അദ്ദേഹത്തിന്റെ ചിത്രമാണ്. സംഭവിച്ചാൽ മികച്ച കാര്യമാണെന്ന് ദുൽഖർ ബോളിവുഡ് ലൈഫിനോട് പറഞ്ഞു.
'ഞാനും വാപ്പച്ചിയും ബിലാലില്‍ സ്‌ക്രീന്‍ പങ്കിടുന്നതായുള്ള അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. എന്നാൽ അത് എവിടെ നിന്നാണ് വന്നതാണെന്ന് അറിയില്ല. പിതാവിന്റെ (ബിഗ് ബി) ഹിറ്റ് സിനിമയുടെ തുടർച്ചയാണ് ബിലാൽ. സിനിമയുടെ സ്ക്രിപ്റ്റിന് ആവശ്യമെങ്കിൽ മാത്രമേ അത് സംഭവിക്കൂ. അതിനാൽ ഇതിന് അഭിപ്രായം പറയാൻ കൂടുതൽ അർഹത എഴുത്തുകാരനും സംവിധായകനും ആയിരിക്കും. സിനിമ സംഭവിക്കുകയാണെങ്കിൽ അത് മഹത്തരമായിരിക്കും, ആവശ്യമെങ്കിൽ മാത്രമേ അത് നടക്കൂ-ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. ബിഗ് ബിയുടെ 2ന്റെ ചിത്രീകരണം ആരംഭിക്കാൻ തുടങ്ങുമ്പോഴാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ബിലാൽ പ്രതീക്ഷിച്ചിരുന്നവരുടെ മുന്നിലേക്കാണ് മമ്മൂട്ടി- അമൽ നീരദ് ചിത്രമായ ഭീഷ്മം എത്തിയത്. ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.