Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുൽഖറിനെ വിടാതെ ബോളിവുഡ്; മികച്ച തുടക്കത്തോടെ 'ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്', ആദ്യ ദിന കലക്ഷൻ...

text_fields
bookmark_border
സെപ്റ്റംബർ 23 നാണ് ചിത്രം റിലീസ് ചെയ്തത്
Dulquer Salmaan Bollywood Movie  Chup Revenge of the Artist First Day  box office collection
cancel

ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ. ബാൽക്കി സംവിധാനം ചെയ്ത ചിത്രമാണ് 'ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്'. സെപ്റ്റംബർ 23 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീതാരാമത്തിന്റെ വിജയത്തിന് ശേഷം പുറത്തെത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണിത്.

ചുപ്പ് സമീപകാലത്ത് പുറത്ത് ഇറങ്ങിയ ബോളിവുഡ് റിലീസുകളെ അപേക്ഷിച്ച് ഒരു ചെറിയ ചിത്രമാണെങ്കിലും തിയറ്ററുകളിൽ മികച്ച ഓപണിങ് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം 2.5-3 കോടി രൂപയാണ് ചുപിന്റെ ആദ്യ ദിന കലക്ഷൻ. തിയറ്ററുകളിൽമികച്ച പ്രേക്ഷക ശ്രദ്ധ നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

ആർ. ബൽകിയുടെ ത്രില്ലർ ചിത്രമാണ് ചുപ്. സിനിമാ ലോകത്തെചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ദുൽഖർ സൽമാനോടൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുംബൈ നഗരത്തില്‍ നടക്കുന്ന ഒരു സിനിമ നിരൂപകന്റെ കൊലപാതകത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. സമാന രീതിയില്‍ നഗരത്തില്‍ പിന്നെയും സിനിമ നിരൂപകര്‍ കൊല്ലപ്പെടുന്നു. ഇതിനു പിന്നില്‍ ഒരു സീരിയല്‍ കില്ലറുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നു. ഈ കില്ലറിലേക്കുള്ള അന്വേഷണമാണ് ചിത്രം. ചുപ്പിൽ സൈക്കോ കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan Bollywood Movie Chup Revenge of the Artist First Day box office collection
Next Story