Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാളക്കാര്‍ക്കായി സീതാരാമത്തിന്റെ ഷോയൊരുക്കി ദുല്‍ഖര്‍ സല്‍മാന്‍, പ്രതികരണം...

text_fields
bookmark_border
ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം തിയറ്ററുകളിൽ എത്തിയത്
Dulquer Salmaan Arranged Sita ramam  Movie Show For Soldiers
cancel

മികച്ച പ്രേക്ഷ സ്വീകാര്യത നേടി ദുൽഖർ സൽമാൻ ചിത്രമായ സീതാരമം തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിൽ പട്ടാളക്കാരനായിട്ടാണ് ദുൽഖർ എത്തുന്നത്. ഇപ്പോഴിതാ പട്ടാളക്കാര്‍ക്കായി സീതാരാമത്തിന്റെ പ്രത്യേക ഷോയൊരുക്കിയിരിക്കുകയാണ് നടൻ. പട്ടാളക്കാരുടെ ജീവിതവും പ്രണയവുമെല്ലാം പ്രമേയമാക്കിയെത്തിയ ചിത്രമാണ് സീതാരാമം. മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്.

ഹൃദയസ്പര്‍ശിയായ നിമിഷങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ചിത്രം കണ്ടതിന് ശേഷം ഒരു പട്ടാളക്കാരൻ പ്രതികരിച്ചു. ജീവിതാനുഭവങ്ങള്‍ ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് മറ്റൊരു ജവാന്‍ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം മികച്ചു നിന്നുവെന്നും പലസന്ദര്‍ഭങ്ങളും റിലേറ്റ് ചെയ്യാന്‍ പറ്റിയെന്നും പട്ടാളക്കാര്‍ പറയുന്നു.

ആഗസ്റ്റ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സീതാരാമം തിയറ്ററുകളിൽ എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഹനു രാഘവപുടി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ചിരിക്കുന്നത്. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയുമാണ് നായികമാര്‍. സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan Arranged Sita Ramam Movie Show For Soldiers
Next Story