Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2026 7:51 PM IST Updated On
date_range 13 Jun 2026 7:51 PM ISTഇനി ജോർജുകുട്ടിയും കുടുംബവും ഹോം സ്ക്രീനുകളിൽ; ദൃശ്യം 3ന്‍റെ ഒ.ടി.ടി റിലീസ് തിയതി പുറത്ത്
text_fieldsbookmark_border
മലയാളത്തിലെ സൂപ്പർഹിറ്റ് ത്രില്ലറുകളിലൊന്നായ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം ഏറെ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ സിനിമയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു ചിത്രം നേടുന്ന മികച്ച കളക്ഷൻ കരസ്ഥമാക്കിയ ചിത്രം 237 കോടി ബോക്സോഫീസ് കളക്ഷൻ കരസ്ഥമാക്കി.
മോഹൻലാലിന്‍റെ പിറന്നാൾ ദിനമായ മെയ് 21നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രം ഇനി ഒ.ടി.ടിയിലെത്തുകയാണ്. ആദ്യ രണ്ട് ഭാഗങ്ങളിലെയും താരനിര തന്നെയാണ് മൂന്നാം ഭാഗത്തും ഉള്ളത്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ ചിത്രം ജൂൺ 18ന് തിയേറ്ററുകളിലെത്തും. തിയേറ്ററുകളിലേതുപോലെ സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തുമ്പോളും വലിയ കാഴ്ചക്കാരെ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

