'ആ മമ്മൂട്ടി സിനിമയുടെ റിലീസ് മാറ്റിവെച്ചു'-തീയേറ്റർ ഉടമയുടെ നിരാശ പങ്കുവെച്ച് 'ജോർജുകുട്ടി'
text_fieldsമോഹൻലാലിനെ നായകനായി ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2വിന്റെ പുതിയ പ്രൊമോ ടീസര്‍ പുറത്തിറങ്ങി. ആമസോൺ പ്രൈം വിഡിയോ ഇന്ത്യ ആണ് ടീസർ റിലീസ് ചെയ്തത്. മോഹന്‍ലാൽ തന്റെ ഫേസ്ബുക്ക് പേജില്‍ പ്രൊമോ പങ്കുവെച്ചിട്ടുണ്ട്.
'ആ മമ്മൂട്ടി സിനിമയുടെ റിലീസ് മാറ്റി വെച്ചു. നല്ല ഇനീഷ്യൽ കിട്ടുന്ന പടമായിരുന്നു' എന്ന് നിരാശയോടെ പറയുന്ന ജോര്‍ജ്കുട്ടിയുടെ സംസാരത്തിലൂടെയാണ് പ്രൊമോ ആരംഭിക്കുന്നത്. കേബിൾ ടി.വി ഓപറേറ്ററിൽ നിന്ന് തിയേറ്റർ ഉടമയും സിനിമ നിർമാതാവുമൊക്കെയാകുന്ന ജോർജ് കുട്ടിയാണ് രണ്ടാം ഭാഗത്തിൽ. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോൺ പ്രൈം പുറത്തിറക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. മീന, അൻസിബ ഹസ്സൻ, എസ്തർ, ഗണേശ് കുമാർ, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി തുടങ്ങി വൻതാരനിര ചിത്രത്തിന്റെ ഭാഗമാകുന്നു. പുതുവര്‍ഷ ദിനത്തിലാണ് ദൃശ്യം 2വിന്റെ ആമസോണ്‍ റിലീസ് പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തിയത്. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അതിന് മുമ്പേ ആമസോണ്‍ ചാനല്‍ വഴി ചോര്‍ന്നിരുന്നു. ഐ.എം.ഡി.ബി സിനിമാ വെബ്സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

