Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്ന ആൾ, പക്ഷേ എന്‍റെ പ്രിയപ്പെട്ടയാൾ' -മോഹൻലാലിനെ കുറിച്ച് എസ്തർ

text_fields
bookmark_border
ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്ന ആൾ, പക്ഷേ എന്‍റെ പ്രിയപ്പെട്ടയാൾ -മോഹൻലാലിനെ കുറിച്ച് എസ്തർ
cancel

'ദൃശ്യം' ഒന്നാം ഭാഗത്തിൽ ഏറെ തിളങ്ങിയ താരങ്ങളിലൊന്നാണ്​ എസ്​തർ. 'ദൃശ്യ'ത്തിന്‍റെ രണ്ടാം ഭാഗം വിജയകരമായി മു​ന്നേറു​േമ്പാൾ സെറ്റിലെ ചില വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്​ എസ്​തർ. മോഹൻലാൽ തന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്ന ആളായിരുന്നെന്നും എന്നാൽ, തന്‍റെ ഏറ്റവും പ്രിയപ്പെട്ട ആൾ അദ്ദേഹമാണെന്നും എസ്​തർ പറയുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും എസ്​തർ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്​.

എസ്തറിന്റെ പോസ്റ്റ്: 'സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്ന ആൾ തന്നെയാണ്​ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ആളും. 'ദൃശ്യം 2'ന്‍റെ ചിത്രീകരണം നടക്കുന്നതിനിടെ ചെയ്തു തീർക്കാനുള്ള അസൈൻമെന്‍റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച് വിഷമിച്ചും ആശങ്കപ്പെട്ടും സെറ്റിലെത്തിയിരുന്നത്​ ഞാനോർക്കുന്നു. അപ്പോൾ ഇൗ പ്രിയങ്കരനായ മനുഷ്യൻ തന്‍റെ മധുരിതമായ പുഞ്ചിരി തൂകി ശുഭദിനം നേർന്നുകൊണ്ട് അരികിലെത്തും. ഒരിക്കൽ മാത്രമല്ല, എല്ലാ ദിവസവും. എന്‍റെ ദിവസത്തെ പ്രഭാപൂരിതമാക്കാൻ അത് ധാരാളമായിരുന്നു.

എന്ത് സംഭവിച്ചാലും അതിൽ എന്നെ കളിയാക്കാനുള്ള എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനയും അൻസിബയും അദ്ദേഹത്തോടൊപ്പം ചേരും. പക്ഷെ എന്തുകൊണ്ട്? എന്തുകൊണ്ടായിരുന്നു എന്നെമാത്രം എപ്പോഴും ലക്ഷ്യമിട്ടിരുന്നത്? തമാശകൾക്കപ്പുറം 'ദൃശ്യം 2'ന്‍റെ ചിത്രീകരണ സമയം ഞങ്ങൾക്കൊക്കെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങളായിരുന്നു. കൂടെ പ്രവർത്തിക്കാൻ ഏറ്റവും സന്തോഷവാനും തമാശക്കാരനുമായ ഒരാളായതിൽ ഒരുപാട് നന്ദി ലാലങ്കിൾ. ഒത്തിരി സ്നേഹം'.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drishyam 2 artist Esther about Mohanlal
Next Story