Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തനിക്കെതിരായ പീഡനപരാതിക്ക് പിന്നിൽ സിനിമയിലുള്ളവർ തന്നെയെന്ന് സംശയം; പരാതി നൽകി നിവിൻ പോളി

text_fields
bookmark_border
nivin pauly 987987
cancel

കൊച്ചി: തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ സിനിമയിലുള്ളവർ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിൻ പോളി. പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ നിവിൻ പോളി പറയുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നിവിൻ പോളി പരാതി നൽകിയത്.

ഹേമ കമ്മിറ്റി ​റിപ്പോർട്ടിന് പിന്നാലെ നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. ഹോട്ടൽമുറിയിൽവെച്ച് ലൈംഗികമായ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ, ഇത് നിഷേധിച്ച് അന്ന് തന്നെ നിവിൻ പോളി വാർത്താസമ്മേളനം നടത്തിയിരുന്നു.

പിന്നീട് പരാതിക്കാരിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ തെളിവുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Doubt that the people in the movie are behind the molestation complaint against him-Nivin pauly
Next Story