Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അറ്റ്'; റെഡ് വി...

'അറ്റ്'; റെഡ് വി റാപ്ടർ ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രവുമായി ഡോണ്‍മാക്‌സ്

text_fields
bookmark_border
അറ്റ്; റെഡ് വി റാപ്ടർ ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രവുമായി ഡോണ്‍മാക്‌സ്
cancel
Listen to this Article

ന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവുമായി ഡോണ്‍മാക്‌സിന്റെ പുതിയ ചിത്രം 'അറ്റ്. പ്രമുഖ എഡിറ്ററായ ഡോൺമാക്സ് സംവിധായകൻ ആകുന്ന രണ്ടാമത്തെ ചിത്രമായ 'അറ്റ്' എന്ന സിനിമയുടെ ഔദ്യോഗിക ടീസർ പോയ വാരം പുറത്തിറങ്ങുകയും ഇതിനോടകം നിരവധി പ്രശംസകൾ സിനിമ രംഗത്ത് നിന്നുതന്നെ ലഭിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ ബോളിവുഡ് സൂപ്പർതാരം ജോൺ എബ്രഹാമും ടീസർ പങ്കുവെച്ചിരുന്നു. അന്തരിച്ച മഹാനായ എഴുത്തുകാരനും സംവിധായകനുമായ സച്ചിയുടെ മകനും പുതുമുഖവുമായ ആകാശ് സെൻ നായകനാകുന്ന അദ്യ ചിത്രമാണ് അറ്റ്. ജോൺ എബ്രഹാം ചിത്രത്തിൻ്റെ ടീസർ പങ്കുവെച്ച സ്റ്റോറിക്ക് താഴെ 'സച്ചി, ഇത് നിങ്ങള്‍ക്കുവേണ്ടി' എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നിര്‍മ്മിച്ച് നായകനാകുന്നത് ജോണ്‍ എബ്രഹാമാണ്. എച്ച്.ഡി.ആര്‍. ഫോര്‍മാറ്റില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ടീസര്‍ എന്ന പ്രത്യേകതയും ഉണ്ട് ഈ ചിത്രത്തിന്.

അമേരിക്കയിലെ ഹോളിവുഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റെഡ് ഡിജിറ്റല്‍ സിനിമ. വി റാപ്റ്റര്‍ ഒരു അള്‍ട്രാ സ്ലോ മോഷന്‍ ക്യാമറയാണ്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റര്‍ 8K യുടെ വരവ്. ഏറ്റവും വേഗതയേറിയ സ്‌കാന്‍ ടൈം ഉള്ള സിനിമ ക്യാമറ എന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷന്‍ R3D റോ ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ കഴിയും. മറ്റ് സ്ലോ മോഷന്‍ ക്യാമറകള്‍ 68.1 ബില്യണ്‍ കളര്‍ ഷെയ്ഡുകള്‍ പകര്‍ത്തുമ്പോള്‍ റാപ്റ്ററിന് 281 ട്രില്യണ്‍ ഷെയ്ഡുകള്‍ പകര്‍ത്താന്‍ സാധിക്കും. റെഡ് വി റാപ്‌ടർ റെസൊല്യൂഷനിലുളള വിസ്ത വിഷന്‍ സെന്‍സര്‍ ആണ് ക്യാമറക്കുള്ളത്. ഇത് ഫുള്‍ ഫ്രെയിം സെന്‍സറിലും വലിപ്പമേറിയതാണ്. ഇന്ത്യയിലാദ്യമായി റെഡ് വി റാപ്റ്റര്‍ ക്യാമറയില്‍ പൂർണമായി ചിത്രീകരിച്ച സിനിമ എന്ന റെക്കോർഡും ഇനി അറ്റിന് സ്വന്തം. നെൽസൺ സംവിധാനം ചെയ്‌ത വിജയ് നായകനായ അഭിനയിച്ച ബീസ്റ്റിന്റെ ഏതാനും രംഗങ്ങൾ ഷൂട്ട് ചെയ്തത് റെഡ് വി റാപ്റ്റര്‍ വച്ചാണെങ്കിലും ഒരു ഇന്ത്യൻ ചിത്രം പൂര്‍ണ്ണമായും ഈ കാമറയിൽ ഷൂട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം റെഡിന്റെ സഹ ഉടമയും പ്രസിഡന്റുമായ ജാറഡ് ലാൻ്റ് സ്ഥിരീകരിക്കുകയും ടീസർ നിലവാരം കണ്ട് അറ്റ് സിനിമയുടെ അണിയറപ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമ ടെക്നോളജി സർവീസ് പ്രൊവൈഡർ സ്ഥാപനമായ 'ഡെയർ പിക്ചേഴ്സ്' ഉടമ ധീരജ് പള്ളിയിലിന് ജാറഡ് ലാൻഡ് സമ്മാനിച്ച 'റെഡ് വി റാപ്റ്റർ' കാമറയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

ഇൻ്റർനെറ്റ് ലോകത്തെ ചതികുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്വർക്കുകളും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺമാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്.

ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സച്ചിയുടെ ആത്മമിത്രം കൂടിയായ പ്രഥ്വിരാജ് സുകുമാരൻ്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിൽ ടൈറ്റില്‍ ലോഞ്ച് ചെയ്തിരുന്നത്. എറണാകുളം, ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിൻ്റെ ലൊക്കേഷനുകൾ ഒരുക്കിയത്. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. 'അറ്റ്' ന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഹുമർ എഴിലനും ഷാജഹാനുമാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്.

പ്രൊജക്റ്റ്‌ ഡിസൈൻ: ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്‌: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് റെജിസ്, ആക്ഷൻ: കനൽക്കണ്ണൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, ക്രീയേറ്റീവ് ഡയറക്ഷൻ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി ആർ ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്‌, പബ്ലിസിറ്റി ഡിസൈൻ: മാമിജോ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DonmaxRed V Raptor camera
News Summary - Donmax's new film 'At' with the first Indian film shot on a Red V Raptor camera
Next Story