Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോൺ പാലത്തറയുടെ 'ഏകദേശം' ജർമനിയിൽ ലോക പ്രീമിയറിനൊരുങ്ങുന്നു; ഫിലിംഫെസ്റ്റ് ആഖനിൽ പ്രദർശനം

text_fields
bookmark_border
Director Don Palatharas Malayalam film Ekathedasam selected for world premiere at Filmfest Aachen 2026
cancel

കൊച്ചി: ഏറെ നിരൂപക പ്രശംസകൾ നേടിയ 'ഫാമിലി'ക്ക് ശേഷം ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാളചിത്രം 'ഏകദേശം' (The Uncertainty Principle) ജർമനിയിലെ ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയറിനൊരുങ്ങുന്നു. സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിൽ നടക്കുന്ന ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

കൊച്ചിയെ പശ്ചാത്തലമാക്കി, സിനിമയെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് 'ഏകദേശം'. അനിശ്ചിതമായ തൊഴിൽ സാഹചര്യങ്ങൾ, ബന്ധങ്ങൾ, വിട്ടുവീഴ്ചകൾ എന്നിവയ്ക്കിടയിൽ സ്വന്തം ജീവിതത്തിന് ഒരിടം കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങളാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ആർട്ടിസൻ ഫിലിംസ് (Artisan Films) അവതരിപ്പിക്കുന്ന ഈ ചിത്രം ഡോൺ പാലത്തറയുടെ ഏഴാമത്തെ ഫീച്ചർ ചിത്രമാണ്.

റോഷൻ മാത്യു, ജിതിൻ പുത്തഞ്ചേരി, ദിവ്യ പ്രഭ, വിനയ് ഫോർട്ട്, ആർ‍ഷ ബൈജു, മഹേഷ് നാരായണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്ക് പുറമെ ശാന്തി ബാലചന്ദ്രൻ, കെൻഷിൻ, ഷെറിൻ കാതറിൻ, പാർവതി അയ്യപ്പദാസ്, ജെയിൻ ആൻഡ്രൂസ്, അരുൺ ചെറുകാവിൽ തുടങ്ങിയവരും അഭിനയിക്കുന്നു. അംശുനാഥ് രാധാകൃഷ്ണൻ, ജോസ് മാത്യു, ജോമോൻ ജേക്കബ്, ഡോ. രാജു റീ, ഡോൺ പാലത്തറ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ഡോൺ പാലത്തറ തന്നെയാണ് ചിത്രത്തിന്റെ രചന, സംവിധാനം, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്നത്. അസോസിയേറ്റ് ക്യാമറ: രമിത് കുഞ്ചിമംഗലം, അസോസിയേറ്റ് ഡയറക്ടർ: ആർട്ട് കുഞ്ഞേരി, സംഗീതം: ബേസിൽ സി. ജെ., ലൊക്കേഷൻ സൗണ്ട്: ആദർശ് ജോസഫ് പാലാട്ടം, മുഹമ്മദ് സജീദ്, സൗണ്ട് മിക്സ്: ഡാൻ ജോസ്, സൗണ്ട് ഡിസൈൻ: അരുൺ വർമ്മ, കളറിസ്റ്റ്: ശ്രീകുമാർ നായർ, പബ്ലിസിറ്റി ഡിസൈൻ: ദിലീപ്‌ദാസ്. ലോക പ്രീമിയറിലൂടെ ആദ്യമായി അന്താരാഷ്ട്ര പ്രേക്ഷകർക്കു മുന്നിലെത്തുന്ന ചിത്രം, തുടർന്ന് മറ്റ് പ്രമുഖ ഫെസ്റ്റിവൽ വേദികളിലേക്കും യാത്ര തുടരുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Don Palathara’s Malayalam Film 'Ekathedasam' Set for World Premiere at Filmfest Aachen 2026
Next Story