Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഡോൺ 3; ചിത്രീകരണം ഈ...

ഡോൺ 3; ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കുമെന്ന് ഫര്‍ഹാന്‍ അക്തര്‍

text_fields
bookmark_border
Farhan Akthar
cancel
camera_alt

ഫര്‍ഹാന്‍ അക്തര്‍

മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡോൺ 3യുടെ ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കാൻ തീരുമാനിച്ചതായി നടനും നിർമാതാവും ചിത്രത്തിന്‍റെ സംവിധായകനുമായ ഫർഹാൻ അക്തർ.

ജനപ്രിയ ആക്ഷൻ സിനിമയുടെ മൂന്നാം ഭാഗത്തിൽ ബോളിവുഡ് താരം രൺവീർ സിങ് പ്രധാന വേഷത്തിൽ എത്തും. 2023 ആഗസ്റ്റിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

"കാലതാമസമൊന്നുമില്ല, ഈ വർഷം ഞാൻ 'ഡോൺ 3' ചിത്രീകരണം ആരംഭിക്കും. എനിക്ക് ഒരേ സമയം ഡോൺ 3, ജീ ലെ സരാ എന്നീ രണ്ട് ചിത്രങ്ങൾ ചെയ്യാൻ കഴിയില്ല" -ഫർഹാൻ പറഞ്ഞു.

2006-ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിലും 2011-ൽ പുറത്തിറങ്ങിയ ഡോൺ 2-ലും ഡോണായി വേഷമിട്ടത് ഷാരൂഖ് ഖാൻ ആയിരുന്നു. 1978ൽ ഇറങ്ങിയ ക്ലാസിക്ക് ഹിറ്റിന്‍റെ റീമേക്കായ ഈ ചിത്രം വമ്പൻ ഹിറ്റായി മാറി. നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയങ്ക ചോപ്രയാണ്. ഡോൺ 3യിൽ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsBollywood NewsFarhan Akhtar
News Summary - ‘Don 3’ will start shooting later this year: Farhan Akhtar
Next Story