ഇനിയും ഒ.ടി.ടി.യിൽ എത്തിയില്ല: 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിന്' എന്ത് സംഭവിച്ചു?
text_fields2025ൽ മമ്മൂട്ടിയുടേതായി ആദ്യം തിയറ്ററുകളിൽ എത്തിയത് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ആയിരുന്നു. ജനുവരിയിൽ തിയറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ചിത്രം ഇത് വരെ ഒ.ടി.ടി.യിൽ റിലീസ് ചെയ്തിട്ടില്ല.
ചിത്രത്തിന്റെ ഒ.ടി.ടി. സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വിഡിയോ ആണ്. തിയറ്റർ റിലീസിന് കൃത്യം 40 ദിവസത്തിനുള്ളിൽ ഗൗതം വാസുദേവ് മേനോൻ ചിത്രം ഒ.ടി.ടി. സ്‌ക്രീനുകളിൽ എത്തേണ്ടിയിരുന്നതാണ്. പക്ഷെ, സംപ്രേക്ഷണാവകാശ തുകയെ കുറിച്ചുള്ള തർക്കത്തെ തുടർന്നാണ് ചിത്രത്തിന്‍റെ ഒ.ടി.ടി. റിലീസ് വൈകുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടി കമ്പനിയും, ആമസോൺ പ്രൈം വിഡിയോയും തമ്മിൽ ചിത്രത്തിന്റെ കരാർ തുകയെക്കുറിച്ച് ഇപ്പോഴും ധാരണയിൽ എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.
ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സംവിധാന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ക്രൈം കോമഡി ആയിട്ടാണ് ചിത്രം തിയറ്ററിൽ എത്തിയത്. മമ്മൂട്ടി ഒരു ഡിറ്റക്റ്റീവ് കഥാപാത്രമായി എത്തിയ ചിത്രം ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി, ഗോകുൽ സുരേഷ്, എന്നിവർക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

