Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദോ​ഹ ഫി​ലിം ഫെ​സ്റ്റി​വ​ൽ; അ​ന്താ​രാ​ഷ്ട്ര ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ 22 സി​നി​മ​ക​ൾ

text_fields
bookmark_border
ദോ​ഹ ഫി​ലിം ഫെ​സ്റ്റി​വ​ൽ; അ​ന്താ​രാ​ഷ്ട്ര ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ 22 സി​നി​മ​ക​ൾ
cancel

ദോ​ഹ: ദോ​ഹ ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​ന്താ​രാ​ഷ്ട്ര ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ൽ 22 സി​നി​മ​ക​ൾ മ​ത്സ​രി​ക്കും. വ്യ​ത്യ​സ്ത സം​സ്‌​കാ​ര​ങ്ങ​ളെ​യും ഭൂ​ഖ​ണ്ഡ​ങ്ങ​ളെ​യും വൈ​വി​ധ്യ​മാ​ർ​ന്ന സി​നി​മാ​റ്റി​ക് ശൈ​ലി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​ന്താ​രാ​ഷ്ട്ര ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ദോ​ഹ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു.

2026 ലെ ​കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഷോ​ർ​ട്ട് ഫി​ലിം പാം ​ഡി ഓ​ൾ ക​ര​സ്ഥ​മാ​ക്കി​യ ഫെ​ഡ​റി​ക്കോ ലൂ​യി​സി​ന്റെ 'ഫോ​ർ ദി ​ഒ​പ്പോ​ണ​ന്റ്സ്', വെ​നീ​സ് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഒ​റി​സോ​ണ്ടി വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ഹ്ര​സ്വ​ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ഷാ​ദ​ൻ സ​ഫീ​ദ്ദീ​ൻ താ​സി​യു​ടെ 'എ ​ഫ്യൂ മൊ​മെ​ന്റ്സ് ഓ​ഫ് ഹാ​പ്പി​ന​സ്' എ​ന്നീ ചി​ത്ര​ങ്ങ​ളും മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലു​ണ്ട്.

ഗ​സ്സ, ലെ​ബ​ന​ൻ, സു​ഡാ​ൻ, യ​മ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വി​ത യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ മു​ത​ൽ പെ​റു​വി​യ​ൻ ആ​മ​സോ​ൺ കാ​ടു​ക​ളി​ലെ​യും ഗ്രാ​മീ​ണ ഇ​ന്തോ​നേ​ഷ്യ​യി​ലെ​യും അ​നു​ഭ​വ​ങ്ങ​ൾ വ​രെ പ്ര​മേ​യ​മാ​ക്ക​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത്.

മൂ​ന്നം​ഗ അ​ന്താ​രാ​ഷ്ട്ര ജൂ​റി​യാ​ണ് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ അ​വാ​ർ​ഡു​ക​ൾ നി​ർ​ണ​യി​ക്കു​ക. മി​ക​ച്ച ചി​ത്ര​ത്തി​ന് 20,000 യു.​എ​സ് ഡോ​ള​ർ, മി​ക​ച്ച സം​വി​ധാ​യ​ക​ന് 12,000 യു.​എ​സ് ഡോ​ള​ർ, മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡ് 7,000 യു.​എ​സ് ഡോ​ള​ർ എ​ന്നി​വ​യ്‌​ക്കൊ​പ്പം പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും ജൂ​റി സ​മ്മാ​നി​ക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Doha Film Festival
Next Story