Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിഷയുടെ മൂക്കിന് ഇതെന്ത് പറ്റി ! നടിയുടെ പുതിയ ലുക്ക് ചർച്ചയാവുന്നു

text_fields
bookmark_border
മൂക്ക് പ്ലാസിറ്റിക് സർജറി ചെയ്തുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ
Disha Patani Gets Brutally Trolled By Netizens For Getting ‘Nose Fillers
cancel

നടി ദിഷ പഠാനിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. നടിയുടെ പുതിയ ലുക്കാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. നിർമാതാവ് എക്ത കപൂർ ഒരുക്കിയ ദീപാവലി വരുന്നിൽ ദിഷയും എത്തിയിരുന്നു. ചുവന്ന നിറത്തിലുള്ള ലെഹങ്കയായിരുന്നു ധരിച്ചത്. നടിയുടെ വസ്ത്രധാരണത്തെക്കാൾ ആരാധകർ ശ്രദ്ധിച്ചത് പുതിയ ലുക്കായിരുന്നു.

നടി മൂക്ക് പ്ലാസിറ്റിക് സർജറി ചെയ്തുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. മുഖത്ത് സർജറി നടത്തിയെന്നും മറ്റൊരു ആരാധകൻ കമന്റ് ചെയ്തു. കൂടാതെ ഈ അവസരത്തിൽ ദിഷയുടെ സിനിമകളേയും വിമർശിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പരാജയമാണെന്നും പോയി അഭിനയം പഠിക്കുവെന്നും ആരാധകർ പറയുന്നു. നടിയുടെ പുതിയ ലുക്ക് പ്രേക്ഷകർക്ക് തീരെ പിടിച്ചിട്ടില്ലെന്നാണ് കമന്റുകൾ വ്യക്തമാക്കുന്നത്.

വരുൺ തേജ നായകനായ തെലുങ്ക് ചിത്രം ലോഫറിലൂടെയാണ് ദിഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഈ ചിത്രം വൻ പരാജയമായിരുന്നു. 2016 ൽ പുറത്ത് ഇറങ്ങിയ ക്രിക്കറ്റ് താരം എം. എസ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം. എസ് ധോണി അൺടോൾഡ് സ്റ്റോറി എന്ന ചിത്രമാണ് നടിയുടെ കരിയർ മാറ്റിയത്. ഭാഗി 2, ഭാരത്, മലംഗ്, ഭാഗി 3 തുടങ്ങിയവയാണ് നടിയുടെ ശ്രദ്ധിക്കപ്പെട്ട മറ്റ് ചിത്രങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Disha Patani Gets Brutally Trolled By Netizens For Getting ‘Nose Fillers'
Next Story