Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംവിധായകൻ വർക്കല വി....

സംവിധായകൻ വർക്കല വി. ജയകുമാർ നിര്യാതനായി

text_fields
bookmark_border
Varkala V Jayakumar
cancel

വർക്കല: ചലച്ചിത്ര സംവിധായകനും ടെലിവിഷൻ ഷോകളുടെ ക്രിയേറ്റിവ് ഡയറക്ടറുമായിരുന്ന വർക്കല ഗവ. താലൂക്കാശുപത്രിക്കു സമീപം വിജയ വിലാസത്തിൽ വർക്കല വി. ജയകുമാർ (61) നിര്യാതനായി. വാനരസേന എന്ന സിനിമയുടെ സംവിധായകനും മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു തുടങ്ങിയ സിനിമകളുടെ സഹസംവിധായകനുമായിരുന്നു.

കോടീശ്വരൻ, സ്വർണമഴ തുടങ്ങിയ ടെലിവിഷൻ റിയാലിറ്റി ഷോകളുടെ സഹസംവിധായകനായും പ്രവർത്തിച്ചു. പരേതരായ വാസുപിള്ളയുടെയും രുക്മിണിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സുമതിയമ്മ, സരസ്വതിയമ്മ (റിട്ട. ഗവ. ട്രഷറി), തുളസീഭായി (റിട്ട. ബ്ലോക്ക് ഓഫിസ്), വിജയൻ, ജയകുമാരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Film DirectorVarkala V Jayakumar
News Summary - Director Varkala V. Jayakumar passed away
Next Story