Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിയറിലെ ഏറ്റവും വലിയ നഷ്ടം; ഇനി ആ സിനിമ സംഭവിക്കില്ല, ആവശ്യമുണ്ടെങ്കിൽ മോഹൻലാലിന് വരാം- സിബി മലയിൽ

text_fields
bookmark_border
ദശരഥത്തിന്റെ രണ്ടാംഭാഗം മനസിലുണ്ട്
Director siby Malayil Opens Up About Mohanlal Movoe  Dasharathams Second Part
cancel

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് ദശരഥം.1989 ൽ ലോഹിതദാസിന്റെ തിരക്കഥയിൽ പിറന്ന ചിത്രം ഇന്നും കാഴ്ചക്കാരെ നേടുന്നുണ്ട്. സിനിമയുടെ രണ്ടാംഭാഗത്തെ കുറിച്ചുള്ള താൽപര്യം സംവിധായകൻ സിബി മലയിൽ പ്രകടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ സിനിമ നടക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ സിബി മലയിൽ. പുതിയ ചിത്രവുമായി ബന്ധപ്പെട്ടു അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ കുറെ നാളുകളായി ദശരഥത്തിന്റെ രണ്ടാംഭാഗം മനസിലുണ്ട്. എന്നാൽ മോഹലാലിനെ കിട്ടുന്നില്ല. ഒരിക്കൽ കഥയുടെ ചുരുക്കം മോഹൻലാലിനോട് പറഞ്ഞിരുന്നു. എന്നാൽ കഥ പൂർണമായതിന് ശേഷം അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചില്ല. തനിക്ക് വേണ്ടി പലരും ലാലിനോട് ഇക്കാര്യം സംസാരിച്ചു. എന്നാൽ അദ്ദേഹം ഒഴിഞ്ഞു മാറി- സിബി മല‍യിൽ പറഞ്ഞു.

എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ആ ചിത്രം. നഷ്ടത്തിന്റെ ആഴം എനിക്ക് മാത്രമേ അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലാലിന് എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്ക് വരാം- സംവിധായകൻ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Director Siby Malayil Opens Up About Mohanlal's Movie Dasharatham's Second Part
Next Story