ദശരഥത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി സംവിധായകൻ സിബി മലയിൽ
text_fieldsആലുവ: നെടുമുടി വേണുവിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ദശരഥത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി സംവിധായകൻ സിബി മലയിൽ. ആലുവ ടാസിൽ നാല് ദിവസത്തെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം ഭാഗം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നെടുമുടി വേണുവാണ്.
മാത്രമല്ല ദശരഥത്തിന്റെ വിജയത്തിൽ നെടുമുടിയുടെ അഭിനയപാടവം പ്രധാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടാസ് പ്രസിഡന്റ് എസ്. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ശ്രീലത വിനോദ് കുമാർ, ജയൻ മാലിൽ, സി.എൻ.കെ.മാരാർ, സദാനന്ദൻ പാറാശ്ശേരി, എം.കെ. രാജേന്ദ്രൻ, പി.ബി. വേണുഗോപാൽ, മുസ്തഫ കമാൽ, കെ.എ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
ചവിട്ട് സംവിധായകർ റഹ്മാൻ ബ്രദേഴ്സ്, കാടകലം സിനിമയുടെ നിർമാതാവ് സുബിൻ ജോസഫ് എന്നിവരെ ആദരിച്ചു. ചൊവ്വാഴ്ച കള്ളൻ പവിത്രൻ, ബുധനാഴ്ച ചാമരം എന്നീ ചലച്ചിത്രങ്ങൾ അരങ്ങേറും. വൈകീട്ട് 6.30 നാണ് സിനിമ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.