Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എക്‌സോർസിസ്റ്റി'നുശേഷം കണ്ട മികച്ച ഹൊറർ ഫിലിം; മലയാള സിനിമയെ പുകഴ്​ത്തി രാം ഗോപാൽ വർമ

text_fields
bookmark_border
സോണി ലിവിലാണ്​ സിനിമ പ്രദർശിപ്പിക്കുന്നത്​
director ram gopal varma about bhoothakalam movie starring shane nigam revathy
cancel

രേവതി, ഷെയ്ൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത 'ഭൂതകാല'ത്തെ പ്രശംസിച്ച്​ ബോളിവുഡ്​ സംവിധായകൻ രാം ഗോപാൽ വർമ. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രം എന്ന് 'ഭൂതകാല'ത്തെ നിരൂപകർ വാഴ്​ത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ ഒടിടി റിലീസായി എത്തിയത്. സോണി ലിവിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്.

'എക്‌സോർസിസ്റ്റ്' എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം 'ഭൂതകാലം' പോലൊരു റിയലിസ്റ്റിക്ക് ഹൊറർ ചിത്രം താൻ കണ്ടിട്ടില്ലെന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ്​ ചെയ്​തത്. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനെയും അഭിനേതാക്കളായ ഷെയിൻ നിഗമിനെയും രേവതിയേയും അദ്ദേഹം അഭിനന്ദിച്ചു.


'എക്‌സോർസിസ്റ്റി'ന് ശേഷം ഭൂതകാലത്തേക്കാൾ റിയലിസ്റ്റിക്കായ ഹൊറർ സിനിമ ഞാൻ കണ്ടിട്ടില്ല. സംവിധായകൻ രാഹുൽ സദാശിവനും നിർമ്മാതാവ് അൻവർ റഷീദിനും അഭിനന്ദനങ്ങൾ. ഷെയിൻ നിഗവും ബഹുമുഖ പ്രതിഭയായ രേവതിയും നന്നായി അഭിനയിച്ചു'- രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ പത്തിലധികം ഹൊറർ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - director ram gopal varma about bhoothakalam movie starring shane nigam revathy
Next Story